കുവൈറ്റ് സിറ്റി : ടാങ്കർ അറ്റകുറ്റപ്പണിക്കിടെയുണ്ടായ അപകടത്തിൽ പ്രവാസി മലയാളി മരിച്ചു. കുവൈറ്റിലെ മിന അബ്ദുല്ലയിൽ കൊല്ലം സ്വദേശി സുമിത് ഏബ്രഹാം (38) ആണ് മരിച്ചത്. തമിഴ്നാട് സ്വദേശികളായ മുത്തുകുമാർ ശിവസ്വാമി, ബാലമുരുഗൻ പനീർസെൽവ, ജമാലുദ്ദീൻ അൻസാരി, മാരിമുത്തു വടിവേലു, മുഹമ്മദ് ഖമറുദ്ദീൻ എന്നിവർക്ക് പരിക്കേറ്റു. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.
Post Your Comments