Latest NewsKerala

കെഎസ്ആർടിസി സർവീസ് നടത്തിയില്ല ; ശബരിമല ഭക്തർ പ്രതിഷേധത്തിൽ

എരുമേലി : ശബരിമലയിലെ സുരക്ഷ കണക്കിലെടുത്ത് എരുമേലിയിൽനിന്ന് കെഎസ്ആർടിസി സർവീസ് നടത്തത്തിനെത്തുടർന്ന് ഭക്തർ പ്രതിഷേധത്തിൽ. സ്വകാര്യ വാഹനങ്ങൾ കടത്തിവിടാത്തതിനെത്തുടർന്ന് കെഎസ്ആർടിസി ബസ് പമ്പയിലേക്ക് സർവീസ് നടത്തണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഭക്തർ പ്രതിഷേധിച്ചത്.

അതേസമയം ശബരിമലയിലേക്കുള്ള തീര്‍ഥാടകരെ പോലീസ് വഴിയില്‍ തടഞ്ഞു.അന്യസംസ്ഥാനങ്ങളില്‍നിന്ന് എത്തിയ തീര്‍ഥാടകരെയാണ് പോലീസ് വഴിയില്‍ തടഞ്ഞത്. ഇവരില്‍ പലരും ഞായറാഴ്ച ദര്‍ശനത്തിനായി പുറപ്പെട്ടവരാണ്. വഴിയില്‍ തടഞ്ഞതോടെ തീര്‍ഥാടകരും പൊലീസും തമ്മില്‍ വാക്കേറ്റമുണ്ടായി. തീര്‍ഥാടകരെ നിലയ്ക്കലിലേക്ക് പോലും കടത്തിവിടാനാകില്ലെന്ന നിലപാടിലാണ് പോലീസ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button