KeralaLatest News

സംസ്ഥാനത്ത് കനത്തകാറ്റിനും മഴയ്ക്കും സാധ്യത; നാളെ മുതല്‍ രണ്ട് ദിവസത്തേക്ക് കടലില്‍ പോകരുതെന്ന് മത്സ്യത്തൊഴിലാളികള്‍ക്ക് ജാഗ്രതാ നിര്‍ദേശം

തെക്കന്‍ കേരളത്തിലും തമിഴ്നാട്ടിലും കനത്തകാറ്റിനും മഴയ്ക്കും സാധ്യതയുണ്ട്. ഈ മേഖലയില്‍ കടല്‍ പ്രക്ഷുബ്ധമോ അതിപ്രക്ഷുബ്ധമോ ആയിരിക്കും.

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്തകാറ്റിനും മഴയ്ക്കും സാധ്യതയുള്ളതിനാല്‍ നാളെ മുതല്‍ രണ്ട് ദിവസത്തേക്ക് കടലില്‍ പോകരുതെന്ന് മത്സ്യത്തൊഴിലാളികള്‍ക്ക് ജാഗ്രതാ നിര്‍ദേശം. ഏഴ്, എട്ട് തീയതികളില്‍ കന്യാകുമാരിഭാഗത്തും മാന്നാര്‍ കടലിടുക്കിലും കാറ്റടിക്കും. കാറ്റിന്റെ വേഗം മണിക്കൂറില്‍ 40 കിലോമീറ്ററാകും. ചില അവസരങ്ങളില്‍ 50 കിലോമീറ്റര്‍ വരെയാകാമെന്നും കാലാവസ്ഥാ നിരീക്ഷകര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്.

തെക്കന്‍ കേരളത്തിലും തമിഴ്നാട്ടിലും കനത്തകാറ്റിനും മഴയ്ക്കും സാധ്യതയുണ്ട്. ഈ മേഖലയില്‍ കടല്‍ പ്രക്ഷുബ്ധമോ അതിപ്രക്ഷുബ്ധമോ ആയിരിക്കും. ആറുമുതല്‍ എട്ടുവരെ ഈ മേഖലയില്‍ മത്സ്യബന്ധനത്തിന് പോകരുതെന്ന് കേന്ദ്രകാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നല്‍കി. അതേസമയം മത്സ്യബന്ധനത്തിനുപോയവര്‍ ആറിനുമുമ്പ് തിരിച്ചെത്തണമെന്നും കാലാവസ്ഥാവിഭാഗം അറിയിച്ചു.

ഓഖിയുടെ അതേ പാതയിലാണ് ഇതിന്റെയും സഞ്ചാരമെങ്കിലും ചുഴലിക്കാറ്റാവാന്‍ സാധ്യതയില്ലെന്നാണ് കരുതുന്നത്. തെക്കുപടിഞ്ഞാറ് ബംഗാള്‍ ഉള്‍ക്കടലിലും ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ ഭൂമധ്യരേഖാ പ്രദേശത്തും ആറിനും ഏഴിനും കാറ്റ് ശക്തമാകുമെന്നാണ് മുന്നറിയിപ്പ്. ബംഗാള്‍ ഉള്‍ക്കടലില്‍ ചൊവ്വാഴ്ചയോടുകൂടി രൂപപ്പെടുന്ന ന്യൂനമര്‍ദം കാരണമാണ് കനത്ത മഴയ്കക്കും ശക്തമായ കാറ്റിനും കാരണം. ന്യൂനമര്‍ദം ശ്രീലങ്ക കടന്ന് ബുധനോ വ്യാഴമോ കന്യാകുമാരി മേഖലയിലെത്തുമെന്നാണ് കാലാവസ്ഥാ പ്രവചനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button