ജിദ്ദ : സൗദിയിൽ ഷോക്കേറ്റ് പ്രവാസി യുവാവിന് ദാരുണാന്ത്യം. അക്കരപ്പുറം പുത്തൂർ അബൂബക്കറിന്റെ മകൻ മുഹമ്മദ് നിയാസ് (29) ആണ് മരിച്ചത്. ജിദ്ദയിലെ റുവൈസിൽ മഴയിൽ വൈദ്യുതിക്കാലിൽനിന്നു ഷോക്കേൽക്കുകയായിരുന്നു.
ശനിയാഴ്ച്ച രാത്രി സൗദി സമയം പത്തോടെയായിരുന്നു സംഭവം. നടന്നുപോകുമ്പോൾ വാഹനം വെള്ളം തെറിപ്പിക്കുന്നത് ഒഴിവാക്കാൻ ഡിവൈഡറിൽ കയറി. ഇതിനിടെ വൈദ്യുതക്കാലിൽ പിടിച്ചപ്പോൾ ഷോക്കേൽക്കുകയായിരുന്നുവെന്ന വിവരമാണ് ബന്ധുക്കൾക്ക് ലഭിച്ചത്. മൃതദേഹം നാട്ടിൽ കബറടക്കും. ഭാര്യ: റിൻഷിദ. മകൻ: ഷാസമാൻ.
Leave a Comment