കോഴിക്കോട്: മോഷണക്കുറ്റം ആരോപിച്ച് നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്പിച്ച തമിഴ്‌നാട് സ്വദേശി മരണമടഞ്ഞ സംഭവത്തില്‍ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് പിതാവ് കമ്മിഷണര്‍ക്ക് പരാതി നല്‍കി. പൊലീസില്‍ ഏല്പിക്കും മുമ്ബ് മകനെ നാട്ടുകാര്‍ മര്‍ദ്ദിച്ചെന്ന് കൊല്ലപ്പെട്ട തിരുനെല്‍വേലി വാകതെരു സ്വദേശി സ്വാമിനാഥന്റെ പിതാവ് ചെല്ലയ്യ ആരോപിക്കുന്നു.
മകന് പൊലീസില്‍ നിന്ന് മര്‍ദ്ദനമേറ്റതായി കരുതുന്നില്ല. മോഷണം നടന്ന സമയത്ത് കടയുടെ ഉടമകള്‍ തല്ലിയിട്ടുണ്ടോ എന്നറിയില്ല. സ്വാമിനാഥനെ പൊലീസ് കസ്റ്റഡിയിലെടുത്ത വിവരം അറിഞ്ഞിരുന്നില്ല. മരിച്ച ശേഷമാണ് അറിയുന്നത്. . പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ച ശേഷം കൂടുതല്‍ നിയമനടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. തലച്ചോറിലുണ്ടായ രക്തസ്രാവമാണ് മരണകാരണമെന്ന് മെഡിക്കല്‍ കോളേജ് അധികൃതര്‍ പറഞ്ഞിരുന്നു.
മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഇന്നലെ ഉച്ചയോടെയായിരുന്നു തമിഴ്‌നാട് തിരുനെല്‍വേലി സ്വദേശിയായ സ്വാമിനാഥന്‍ (39) മരണമടയുന്നത്. കഴിഞ്ഞ ദിവസം കുറ്റിക്കാട്ടൂരിലെ ആക്രിക്കടയില്‍ മോഷണം നടത്തിയതിനെ തുടര്‍ന്നാണ് നാട്ടുകാർ സ്വാമിനാഥനെ പിടിക്കൂടി പോലീസിൽ ഏൽപ്പിച്ചത്.
Post Your Comments