ന്യൂഡല്‍ഹി: ആര്‍ബിഐ ഗവര്‍ണര്‍ ഊര്‍ജിത് പട്ടേലിന് കാരണം കാണിക്കല്‍ നോട്ടീസ്. കേന്ദ്ര വിവരാവകാശ കമ്മീഷന്റേതാണ് നോട്ടീസ്. കരുതിക്കൂട്ടി വായ്പ കുടിശ്ശിക വരുത്തിയ ആളുകളുടെ വിവരങ്ങള്‍ വെളിപ്പെടുത്തണമെന്ന സുപ്രീംകോടതി വിധിയെ അപമാനിച്ചുവെന്ന് കാണിച്ചാണ് നോട്ടീസ്.
50 കോടിയും അതിലധികവും വായ്പ എടുത്ത് കുടിശ്ശിക വരുത്തിയവരുടെ വിവരങ്ങള്‍ വെളിപ്പെടുത്തണമെന്ന കോടതിവിധിയുടെ ലംഘനമാണ് കമ്മീഷന്‍ എടുത്തു കാട്ടുന്നത്. അതേസമയം നിയമം ലംഘിച്ചതിന് ആര്‍.ബി.ഐ ഗവര്‍ണക്ക് കൂടിയ ശിക്ഷയില്‍ നിന്ന് ഇളവു നല്‍കാന്‍ കാരണങ്ങള്‍ എന്തെങ്കിലുമുണ്ടോ എന്നാണ് കമ്മീഷന്റെ ചോദ്യം.
ആര്‍.ബി.ഐ ഗവര്‍ണര്‍, ഡെപ്യൂട്ടി ഗവര്‍ണര്‍, ആര്‍.ബി.ഐ വെബ് സൈറ്റ് തുടങ്ങിയവ വിവരാവകാശ നയങ്ങള്‍ക്ക് അനുസൃതമായല്ല പ്രവര്‍ത്തിച്ചതെന്നും വിവരാവകാശ കമ്മീഷണര്‍ ശ്രീധര്‍ ആചാര്യുലു പറഞ്ഞു. നവംബര്‍ 16നുള്ളില്‍ മറുപടി നല്‍കണമെന്നാണ് വിവരാവകാശ കമ്മീഷന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
Post Your Comments