Latest NewsKeralaIndia

ശബരിമല വിഷയത്തിൽ ഡി ജിപിക്ക് മുന്നറിയിപ്പുമായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം, ശബരിമലയില്‍ നിലപാട് കടുപ്പിച്ച്‌ മോദി സര്‍ക്കാര്‍

ന്യൂഡല്‍ഹി: ശബരിമലയില്‍ കേന്ദ്ര സര്‍ക്കാരിന്റെ ഇടപടെല്‍ ഉടനുണ്ടാവുമെന്നു സൂചന . ശബരിമലയെ രക്തചൊരിച്ചിലിന്റെ വേദിയാക്കി മാറ്റരുതെന്നും പോലീസുകാർ ഭക്തരോട് ക്രിമിനലുകളെപോലെ പെരുമാറരുതെന്നും കേന്ദ്രം സംസ്ഥാനത്തെ അറിയിച്ചതായി റിപ്പോർട്ട് ഉണ്ട്. കേരളത്തിലെ പൊലീസിനെ രാഷ്ട്രീയ വല്‍കരിക്കാന്‍ നീക്കം നടക്കുന്നുവെന്നും ശബരിമലയില്‍ അതിന്റെ പ്രതിഫലനങ്ങളുണ്ടെന്നുമാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ വിലയിരുത്തല്‍.

ഇക്കാര്യം കേരളത്തിലെ പൊലീസിനെ ആഭ്യന്തരമന്ത്രാലയം അറിയിച്ചു കഴിഞ്ഞു. ശബരിമലയുടെ പേരില്‍ കലാപമുണ്ടായാല്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ അതിശക്തമായ നടപടിയെടുക്കുമെന്നാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ നിലപാട്. ഇക്കാര്യത്തിലും എല്ലാ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കും സൂചനകള്‍ നല്‍കി കഴിഞ്ഞു. ഇന്ന് രാവിലെ ആഭ്യന്തര വകുപ്പ് ഉദ്യോഗസ്ഥരുമായി കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് കാര്യങ്ങള്‍ വിലയിരുത്തി.

കേരളാ പൊലീസിന്റെ നടപടികളില്‍ കടുത്ത അമര്‍ഷമാണ് രാജ്‌നാഥ് സിംഗിനുള്ളത്. കേന്ദ്ര സര്‍ക്കാരിന്റെ നിലപാട് കേന്ദ്രത്തെ അറിയിക്കാനും ചുമതലപ്പെടുത്തി. ക്രമസമാധാന പാലനമാണ് പൊലീസിന്റെ ജോലി. പ്രശ്‌നമുണ്ടാക്കാന്‍ കൂട്ടു നില്‍ക്കരുതെന്നാണ് പൊലീസിനോട് കേന്ദ്രം ആവശ്യപ്പെടുന്നത്. കാര്യങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ നിരീക്ഷിക്കുന്നുണ്ട്. ആവശ്യമെങ്കില്‍ വിഷയത്തില്‍ രാജ്‌നാഥ് സിങ് നേരിട്ട് ഇടപെടും.

കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം ശബരിമലയില്‍ സജീവമാണെന്നാണ് സൂചന.  കേരളത്തിൽ പോലീസ് രാഷ്ട്രീയവൽക്കരിക്കപ്പെടുന്നു എന്ന ഐ ബി റിപ്പോർട്ടും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് മുന്നിലുണ്ട്. തീര്‍ത്ഥാടകര്‍ക്ക് മേല്‍ അനാവശ്യ നിയന്ത്രണങ്ങള്‍ പൊലീസ് ഏര്‍പ്പെടുത്തുന്നുവെന്നാണ് കേന്ദ രഹസ്യന്വേഷണ വിഭാഗത്തിന്റെ വിലയിരുത്തല്‍. ഇത് കൂടി പരിഗണിച്ചാണ് കേന്ദ്രം ഉറച്ച നിലപാട് എടുക്കുന്നത്.

ശബരിമലയില്‍ കേന്ദ്ര സംഘവും എത്തിയിട്ടുണ്ട്. തല്‍സമയ വിവരങ്ങള്‍ ഈ സംഘം കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് നല്‍കിയിട്ടുണ്ട്. മാധ്യമങ്ങളെ അടക്കം നിയന്ത്രിച്ച്‌ അജണ്ട നടപ്പാക്കാന്‍ പൊലീസ് ശ്രമിക്കുന്നതായാണ് കേന്ദ്ര സംഘം വിലയിരുത്തുന്നത്. സുരക്ഷയൊരുക്കേണ്ടത് കേരളാ സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണ്. എങ്കിലും പ്രശ്‌നക്കാരായി മാറുന്ന ഐപിഎസുകാര്‍ക്കെതിരെ നടപടിയെടുക്കാന്‍ കേന്ദ്ര സര്‍ക്കാരിന് കഴിയുമെന്നാണ് ആഭ്യന്തരമന്ത്രാലയത്തിന്റെ നിലപാട്.

ഇത് ഉപയോഗിക്കുമെന്ന മുന്നറിയിപ്പാണ് കേരളത്തിലെ നേതാക്കള്‍ക്ക് ആഭ്യന്തര മന്ത്രാലയം നല്‍കുന്നത്. പ്രധാനമന്ത്രി മോദിയും സ്ഥിതി ഗതികള്‍ തല്‍സമയം വിലയിരുത്തുന്നുണ്ട്. ഡിജിപി ബെഹ്‌റയെ കേന്ദ്രം അതൃപ്തി അറിയിച്ചതായി സൂചനയുണ്ട്.സമരക്കാരെ വിരട്ടിയോടിക്കാനായി എത്തിക്കുന്ന ടിയര്‍ ഗ്യാസുകള്‍ രണ്ട് കിലോമീറ്ററോളം സൂം ചെയ്ത് ഉപയോഗിക്കാന്‍ പറ്റുന്നവയാണ്. ഇതിന്റെ പ്രഹരശേഷി മറ്റ് ടിയര്‍ ഗ്യാസുകളെ അപേക്ഷിച്ച്‌ പതിന്മടങ്ങാണ്.

ഇതിന്റെ പ്രഹരം ഏറ്റാല്‍ മണിക്കൂറുകളോളം കണ്ണ് തുറക്കാന്‍ പോലും കഴിയുകയില്ലെന്നാണ് വിവരം.ടിയര്‍ ഗ്യാസ് വര്‍ഷിക്കുന്ന വജ്ര, ജലപീരങ്കിയായ വരുണ്‍ എന്നിവയും പൊലീസിന്റെ ആയുധശേഖരത്തിലുണ്ടാകും. നിലയ്ക്കല്‍ മുതല്‍ സന്നിധാനം വരെ കര്‍ശന സുരക്ഷയാണ് പൊലീസ് ഒരുക്കിയിരിക്കുന്നത്. നിരോധനാജ്ഞ പ്രഖ്യാപിച്ചത് കൂടാതെയാണ് ഈ മുന്‍കരുതലുകള്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button