തിരുവനന്തപുരം: യുവമോർച്ചയുടെ സമ്മേളനത്തിൽ ബിജെപി സംസഥാന അദ്ധ്യക്ഷൻ അഡ്വ പി എസ് ശ്രീധരൻ പിള്ള നടത്തിയ പ്രസംഗത്തിലെ അഭിപ്രായങ്ങളില്‍ പാര്‍ട്ടി ഉറച്ച് നില്‍ക്കുന്നുവെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി.രമേശ്. അഭിഭാഷകന് എന്ന നിലയിലാണ് ശ്രീധരന് പിള്ളയോട് തന്ത്രി ഉപദേശം തേടിയത്. ശ്രീധരന്‍പിള്ളയുടെ പ്രസംഗം രഹസ്യമായിരുന്നില്ല. അത് ബിജെപിയുടെ ഫേസ്ബുക്ക് പേജില്‍ അടക്കം ലൈവായി പോയിരുന്നെന്നും അതിന്റെ ഒരു ഭാഗം മാത്രം അടര്‍ത്തിയെടുത്താണ് ആരോപണം ഉന്നയിക്കുന്നതെന്നും രമേശ് പറഞ്ഞു.
Post Your Comments