Funny & Weird

അമ്മയുടെ അടുത്തെത്താൻ മഞ്ഞുമല കയറുന്ന ഒരു കരടിക്കുട്ടി; രസകരമായ വീഡിയോ

2 മിനുട്ട് വീഡിയോയിൽ മലകയറി വരുന്ന കുഞ്ഞിനെ മുകളിൽ നിൽക്കുന്ന കരടി വീക്ഷിക്കുന്നതും കാണാൻ സാധിക്കും

സോഷ്യൽ മീഡിയയിൽ ഒരു വീഡിയോ വൈറൽ ആയിരിക്കുവാണ്. ‘അമ്മ കരടിയുടെ അടുത്തെത്താൻ ഒരു മഞ്ഞ് മല കയറുന്ന കരടിക്കുട്ടി ആണ് വിഡിയോയിൽ. 2 മിനുട്ട് വീഡിയോയിൽ മലകയറി വരുന്ന കുഞ്ഞിനെ മുകളിൽ നിൽക്കുന്ന കരടി വീക്ഷിക്കുന്നതും കാണാൻ സാധിക്കും. വലിയ മലയിൽ കയറാൻ ശ്രമിക്കുന്നതിന് ഇടയിൽ പല തവണ ആ കുട്ടി കരടി വീണു പോകുന്നത് കാണാൻ സാധിക്കും. പക്ഷെ അവസാനം അത് തന്റെ അമ്മയുടെ അടുത്ത് എത്തുകയാണ്.

വീഡിയോ സ്കോട്ട് ടിവി അവതാരകൻ സ്റ്റോം ഹണ്ട്ലി ആണ് ട്വിറ്ററിൽ ആദ്യമായി പങ്ക് വച്ചത്. നിലവിൽ 13 ദശലക്ഷം ആളുകൾ വീഡിയോ കണ്ടു കഴിഞ്ഞു. വീഡിയോയുടെ തുടക്കത്തിൽ ‘അമ്മ കരടി പെട്ടെന്ന് തന്നെ മഞ്ഞുമല കയറി പോകുന്നത് കാണാൻ സാധിക്കും. അവളുടെ കുഞ്ഞ് അല്പദൂരം അവളെ പിന്തുടരുന്നുണ്ടെങ്കിലും പെട്ടെന്ന് വീണു പോവുകയാണ്.

മുകളിലേക്ക് കയറാൻ തീരുമാനിച്ച കുട്ടി ആദ്യ രണ്ടു തവണയും താഴേക്ക് വീണ് പരാജയപ്പെടുന്നു. മൂന്നാമത്തെ പ്രാവശ്യം കയറും എന്ന് പ്രതീക്ഷിച്ചെങ്കിലും കഴിയുന്നില്ല. നാലാമത്തെ പ്രാവശ്യം അത് അല്പം കഠിനം ആയിരുന്നു എങ്കിലും കുട്ടി അവിടെ വിജയിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button