
ആലപ്പുഴയെ എതിരില്ലാത്ത 8 ഗോളുകള്‍ക്ക് നിലം പതിപ്പിച്ച് കോഴിക്കോട്. സൗരവ് നേടിയ ഹാട്രിക്ക് ഗോളുകളാണ് കേരള സംസ്ഥാന സീനിയര്‍ ഫുട്ബോള്‍ ചാമ്പ്യന്‍ഷില്‍ കോഴിക്കോടിനെ എതിരില്ലാത്ത വിജയത്തിലേക്ക് നയിച്ചത്. തിങ്കളാഴ്ച വെെകിട്ട് നടന്ന മാച്ചിലാണ് കോഴിക്കോടും ആലപ്പുഴയും തമ്മില്‍ പോരാട്ടം നടന്നത്. ആലപ്പുഴയെ 8 ഗോളുകള്‍ക്കാണ് കോഴിക്കോട് എതിരില്ലാതെ തോല്‍പ്പിച്ചത്.
കോഴിക്കോടിനായി സംത് ഹൈന്‍ മങ്, താഹിര്‍ സമ എന്നിവര്‍ ഇരട്ട ഗോളുകളും നേടി. ഫഹീസുന്‍ ഒരു ഗോള്‍ നേടി. നാളെ രാവിലെ നടക്കുന്ന മത്സരങ്ങളില്‍ എറണാകുളം പാലക്കാടിനെയും, വൈകിട്ട് നടക്കുന്ന മത്സരത്തില്‍ കാസര്‍ഗോഡ് കൊല്ലത്തേയും എതിരിടും.
Post Your Comments