Indian Super LeagueKeralaLatest NewsFootball

കേരളത്തില്‍ ഒരു പുതിയ ഫുട്‌ബോള്‍ ക്ലബ് കൂടി പിറവിയെടുക്കുന്നു

കണ്ണൂര്‍ : ന്യു വിവ കേരള ഫുട്‌ബോള്‍ ക്ലബ് ഉദ്ഘാടനം 14 ന് വൈകുന്നേരം അഞ്ചിന് കണ്ണൂര്‍ ജവഹര്‍ സ്‌റ്റേഡിയത്തില്‍ മന്ത്രി ഇ.പി.ജയരാജന്‍ നിര്‍വഹിക്കും. ആദ്യ വര്‍ഷങ്ങളില്‍ കണ്ണൂര്‍ ആസ്ഥാനമായി ആക്കാദമിയായാണ് പ്രവര്‍ത്തിക്കുക.

തുടര്‍ന്ന് സീനിയര്‍ ടിം രൂപവത്കരിക്കും. അണ്ടര്‍-10, അണ്ടര്‍-13, അണ്ടര്‍-15, അണ്ടര്‍-17 പ്രായപരിധിയിലുള്ളവര്‍ക്ക് പരിശീലനം നല്‍കും. ഐ ലീഗ് ലക്ഷ്യമിട്ടാണ് സീനിയര്‍ ടീം രൂപവത്കരിക്കുക. ഹാരിസ് മുപ്പന്റകത്ത് ചെയര്‍മാനും മുന്‍ ഇന്ത്യന്‍ ടീം കോച്ച് എ.എം.ശ്രീധരന്‍ ടെക്‌നിക്കല്‍ ഡയറക്ടറും ഇന്ത്യന്‍ ഇന്റര്‍നാഷണല്‍ ഡയറക്ടര്‍ എന്‍.വി.പ്രദീപ് അക്കാദമി ഡറക്ടറുമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button