പതിനൊന്നു പേരുടെ ശ്വാസം ഊതിനിറച്ച ഒരു പന്തിനു പിറകെയാണ് അന്നുമിന്നും ലോകം ഓടിയിട്ടുള്ളത്. പെലെയും മറഡോണയും സ്ഥാനംപിടിച്ച ഇതിഹാസംപുസ്തകങ്ങളിൽ മാത്രമാണ് അന്നുമിന്നും ഒരു രാജ്യത്തെ മുഴുവൻ ജനതയുടെയും രക്തം തിളച്ചു നിന്നിട്ടുള്ളത്. ഫുട്ബോൾ ഏതൊരാളെയും ആകർഷിക്കുംവിധം ഭംഗിയുള്ള ഒരു മത്സരമാണ്. ശക്തിയേക്കാൾ ബുദ്ധിക്കും തന്ത്രങ്ങൾക്കും പ്രാധാന്യമുള്ള മത്സരം. ഏറ്റവും കൂടുതൽ കാൽപ്പന്തുകളിയെ സ്നേഹിക്കുന്നവരുള്ള നാടാണ് നമ്മുടേത്. ഗ്യാലറികളിലും സെവൻസ് മത്സരവേദികളിലും ഉറക്കമൊഴിച്ചിരിക്കുന്നവരാണ് മലയാളികൾ.
Also Read:ഇടത് സര്‍ക്കാര്‍ കെഎസ്ആര്‍ടിസിയെ തകര്‍ക്കുന്നു; ജീവനക്കാര്‍ കൂട്ടത്തോടെ ബിഎംഎസിലേക്ക്
എന്നിട്ടും ഇന്ത്യയുടെ ഫിഫ റാങ്കിങ്ങിലെ നില കാണുമ്പോൾ ഒന്നും മിണ്ടാതിരിക്കേണ്ടിവരുന്നത് എന്തുകൊണ്ടാണ് നമുക്ക്. പണമൂല്യം കുറഞ്ഞ ഒരു മത്സരം എന്നത് കൊണ്ടുതന്നെ ഫുട്ബോൾ കളിക്കാൻ ഓടിപ്പോകുന്ന മക്കൾക്ക് ക്രിക്കെറ്റ് ബാറ്റും സ്റ്റെമ്പും വാങ്ങിച്ചുകൊടുക്കുന്ന അച്ഛനമ്മമാരുള്ള നാടാണ് നമ്മുടേത്. കളിക്കാൻ യോഗ്യരായ എത്രയോ താരങ്ങൾ മലപ്പുറത്തും കോഴിക്കോടും കൊച്ചിയിലും കാസർക്കോടും തിരുവനന്തപുരത്തുമെല്ലാം ഉണ്ടായിട്ടും എന്തുകൊണ്ടാണ് ഒരു നല്ല ടീമിനെയോ കോച്ചിനെയോ വാർത്തെടുക്കാൻ കേരള ടീമിനോ ഇന്ത്യൻ ടീമിനോ കഴിയാത്തത്. മറ്റു രാജ്യങ്ങളെ അപേക്ഷിച്ചു ഇന്ത്യയിൽ ഫുട്ബോളിനോട് വലിയ താല്പര്യമുള്ള ആളുകളുണ്ട്. പക്ഷെ സമൂഹം അതിന് കൊടുത്ത ഒരു പണമൂല്യം കുറവായത് കൊണ്ടും, ഏറ്റവും നന്നായി കളിക്കുന്ന കുട്ടികൾ പത്താംക്ലാസിൽ തോറ്റുപോകുന്നത് കൊണ്ടുമാണ് വി പി സത്യനെപ്പോലെ മറ്റൊരു ഇതിഹാസം നമ്മുടെ ടീമിന് ഉണ്ടാവാതെ പോയത്.
വരാനിരിക്കുന്ന ഫിഫ വേൾഡ് കപ്പ് യോഗ്യതമത്സരവും, കോപ്പ അമേരിക്കയിലേക്കുള്ള ക്ഷണവുമെല്ലാം നിലനിൽക്കെത്തന്നെ ഈ രാജ്യത്തെ ദേശീയ ടീമിനെ വീണ്ടും ഒരു നല്ല മാതൃകയിലേക്ക് മാറ്റിയെടുക്കാനുണ്ട് ഇനിയുമെന്ന് പറയേണ്ടി വരുന്നുണ്ട്. കാത്തിരിക്കാം ഓരോ ഇന്ത്യക്കാരന്റെയും സ്വപ്നങ്ങൾക്ക് വിസിൽ മുഴുങ്ങുന്നതിന് വേണ്ടി.
Post Your Comments