മഞ്ചേശ്വരം: കടലില്‍ കുളിക്കാനിറങ്ങിയ ആറാം ക്ലാസ് വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു. ജ്യേഷ്ഠനും സുഹൃത്തിനുമൊപ്പം മഞ്ചേശ്വരം കണ്വതീര്‍ത്ഥ കടലിൽ കുളിക്കാനിറങ്ങിയ പരേതനായ ഇബ്രാഹിം- സുഹറ ദമ്പതികളുടെ മകന് ഇര്ഫാന് (13) ആണ് മരിച്ചത്. മഞ്ചേശ്വരം ദാറുല്‍ഹുദാ സ്കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ത്ഥിയായ ഇര്‍ഫാനെ ഇന്നലെ വൈകിട്ട് അഞ്ചു മണിയോടെയാണ് കാണാതായത്.
കടലില്‍ കുളിക്കാനിറങ്ങിയ ഇര്ഫാന് പെട്ടെന്ന് മുങ്ങിത്താഴുകയായിരുന്നു. കൂടെയുണ്ടായിരുന്ന മറ്റു കുട്ടികള്‍ വീട്ടിലെത്തി വിവരം പറഞ്ഞെങ്കിലും പിന്നീട് നടത്തിയ തിരച്ചിലിൽ ഇര്‍ഫാനെ കണ്ടെത്താനായില്ല. തുടർന്ന് ഇന്ന് രാവിലെ ആറു മണിയോടെ മത്സ്യത്തൊഴിലാളികളാണ് മൃതദേഹം കണ്ടെടുത്തത്. മൃതദേഹം മംഗല്പാടി ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും
Post Your Comments