തിരുവനന്തപുരം : ശബരിമലയിലെ സ്ത്രീപ്രവേശനം സംബന്ധിച്ച് പുതിയ നിലപാടുമായി ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്. ഗൂഢലക്ഷ്യങ്ങളുമായി വരുന്നവര്‍ക്കു ദര്‍ശനത്തിന് അനുവാദം നല്‍കില്ലെന്നും ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന് പറഞ്ഞു. ആക്ടിവിസ്റ്റുകളെ തടയും. ആക്ടിവിസ്റ്റുകള്‍ എന്ന് ഉദ്ദേശിച്ചതു ഗൂഢലക്ഷ്യവുമായി വരുന്നവരെയാണ്. യുവതികള്‍ ആരും ഇതുവരെ ദര്‍ശനത്തിന് അപേക്ഷ നല്‍കിയിട്ടില്ലെന്നും കടകംപള്ളി വ്യക്തമാക്കി.
ശബരിമലയില്‍ മാധ്യമങ്ങള്‍ക്കു വിലക്കില്ലെന്നും മന്ത്രി പറഞ്ഞു. മാധ്യമസ്വാതന്ത്ര്യത്തിനു സര്‍ക്കാര്‍ പ്രാധാന്യം കല്പ്പിക്കുന്നതായും അദ്ദേഹം പറഞ്ഞു. ചിത്തിര ആട്ടത്തിരുനാളിനായി നാളെയാണ് ശബരിമല നട തുറക്കുന്നത്.
Post Your Comments