യു.എ.ഇ : കെെകളില്‍ സംരക്ഷണ ഉറ ധരിക്കാതെ സഹോദരിയെ ഹെയര്‍ ഡെെ ചെയ്യുന്നതിന് സഹായിച്ച 29 കാരിയായ യുഎഇ പ്രവാസിയുടെ കെവെളളയില്‍ ഗുരുതരമായ പൊളളലേറ്റു. ഏററവും പുതുമയാര്‍ന്ന ഒരു ഹെയര്‍ ഡെെ അനുജത്തിയുടെ മുടികളില്‍ തേച്ച് നല്‍കിയതിന് ശേഷമാണ് യുവതിയുടെ കെെവെളള പൊളളലേറ്റത്. സമീപത്തുളള ഒരു കടയില്‍ നിന്ന് വാങ്ങിയതാണ് ഹെയര്‍ ഡെെ എന്ന് യുവതി പറയുന്നു. തിടുക്കമുളളതിനാല്‍ ഗ്ലൗസിടാതെ വേഗത്തില്‍ ഉപയോഗിക്കുകയായിരുന്നു.
തുടര്‍ന്ന് കെെവെളളകളില്‍ അസഹനീയമായ നീറ്റലും വേദനയും അനുഭവപ്പെട്ടു. തുടര്‍ന്ന് കെെവെളളകളില്‍ കുമിളകള്‍ രൂപപ്പെടുകയും പൊളളി കെെവെളള മുഴുവന്‍ തൊലി വിണ്ട് കീറുകയും ചെയ്തു. ആദ്യം യുവതി സ്വന്തമായി വീട്ടിലിരുന്ന് തന്നെ ചികില്‍സ ചെയ്തെങ്കിലും വേദന സഹിക്കാനാവാതെ വന്നപ്പോഴാണ് ചികില്‍സക്കായി ആശുപത്രിയെ സമീപിച്ചത്. ഇതുമായി ബന്ധപ്പെട്ട് യുവതി 4 ദിവസം ആശുപത്രിയില്‍ കഴിയേണ്ടി വന്നൂവെന്ന് ഡോക്ടര്‍ പറയുന്നു. യുവതിയുടെ കെെവെളളക്ക് ഗുരുതരമായ പെളളല്‍ ആയിരുന്നു. വേദന ശമിപ്പിക്കുന്നതിനായി വേദനസംഹാരികള്‍ നല്‍കേണ്ടി വന്നു.
ഒായില്‍ മെന്‍റുകളും മറ്റ് മരുന്നുകളും നല്‍കി ഒപ്പം പ്ലാസ്റ്റിക്ക് സര്‍ജറിക്ക് ശേഷമാണ് രോഗിയെ ആശുപത്രിയില്‍ നിന്ന് സുഖപ്പെട്ട് വിട്ടയച്ചത്. ഒരിക്കലും ഗൗസ് ഇടാതെ ഇത്തരത്തിലുളള ഹെയര്‍ ഡെെസ് ഉപയോഗിക്കരുതെന്നും ഉപയോഗിക്കുന്നതിന് മുമ്പ് നിര്‍ദ്ദേശങ്ങള്‍ വ്യക്തമായും വായിക്കണമെന്നും ഗുണമേന്മയുളള സാധനങ്ങള്‍ വാങ്ങി ഉപയോഗിക്കണമെന്നും പൂര്‍ണ്ണമായും അത് പ്രയോഗിക്കുന്നതിന് മുന്നേ ആ സാധനത്തിന്‍റെ ചെറിയ സാമ്പിള്‍ ശരീരത്തില്‍ എവിടെയെങ്കിലും പ്രയോഗിച്ച് മറ്റ് പ്രശ്നങ്ങള്‍ ഒന്നും തന്നെ കണ്ടില്ലെങ്കില്‍ മാത്രമേ ഉപയോഗിക്കാവൂ എന്നും ഡോക്ടര്‍ നിര്‍ദ്ദേശവും നല്‍കി.
Post Your Comments