അജ്മീര്‍: രണ്ട് കിലോ സ്വര്‍ണവും 200 കിലോ വെള്ളിയും 50 ലക്ഷം രൂപയും പിടിച്ചെടുത്തു. നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്ന രാജസ്ഥാനില്‍നിന്നുമാണ് ഇവ കണ്ടെത്തിയത്. ശനിയാഴ്ച രാത്രി ഡല്‍ഹി-അഹമ്മദാബാദ് ആശ്രമം എക്പ്രസില്‍ നടത്തിയ പരിശോധനയിലാണ് ഇവ പിടിച്ചെടുത്തത്. ട്രെയിന്‍ മാര്‍ഗം ഹവാല ഇടപാടുകള്‍ നടക്കുന്നതായും പോലീസിനു വിവരം ലഭിച്ചിരുന്നു.
ഇതേതുര്‍ന്നു എടിഎസും റെയില്‍വേ പോലീസും ട്രെയിനുകളില്‍ പരിശോധന നടത്തിവരികയായിരുന്നു. തെരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടര്‍മാര്‍ക്ക് പണവും മറ്റ് വസ്തുകളും നല്‍കുന്നുണ്ടെന്ന വിവരത്തെ തുടര്‍ന്നു രാജസ്ഥാന്‍ പോലീസിലെ ഭീകരവിരുദ്ധ സ്‌ക്വാഡ് നടത്തിയ തെരച്ചിലിലാണ് ഇവ പിടികൂടിയത്.
Post Your Comments