ഛണ്ഡിഗഢ്: സ്‌കൂള്‍ ടോയലറ്റില്‍ സാനിറ്ററി നാപ്കിന്‍ കണ്ടെത്തിയ സംഭവം; കടുത്ത നടപടി സ്വീകരിച്ച അധ്യാപകര്‍ക്കെതിരെ കേസ്. നാപ്കിന്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ഇവര്‍ പെണ്‍കുട്ടികളുടെ വസ്ത്രം അഴിച്ച് പരിശോധന നടത്തിയെന്ന പരാതിയിലാണ് നടപടി. ഫസില്‍ക ജില്ലയിലെ സര്‍ക്കാര്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിനികള്‍ക്കാണ് ദാരുണ അനുഭവം ഉണ്ടായത്. സംഭവം വിവാദമായതോടെയാണ് പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗ് അധ്യാപകര്‍ക്കെതിരെ നടപടിയെടുക്കാന്‍ വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി കൃഷന്‍ കുമാറിന് നിര്‍ദേശം നല്‍കിയത്.
ടോയ്‌ലറ്റില്‍ നാപ്കിന്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ഒരുകൂട്ടം അധ്യാപികമാര്‍ പെണ്‍കുട്ടികളുടെ വസ്ത്രമഴിച്ച് പരിശോധന നടത്തുകയായിരുന്നു. സാനിറ്ററി നാപ്കിന് ധരിച്ചെത്തിയ വിദ്യാര്‍ത്ഥിയെ കണ്ടു പിടിക്കാനായിരുന്നു ഇത്. അതേസമയം പെണ്‍കുട്ടികള്‍ കരയുന്നതിന്റെയും അധ്യാപികമാര്‍ തങ്ങളുടെ വസ്ത്രങ്ങള്‍ അഴിച്ചുവെന്ന് പരാതി പറയുന്നതിന്റെയും വീഡിയോകള്‍ പുറത്തെത്തിയതോടെ ഇത് വന്‍ പ്രതിഷേധങ്ങള്‍ക്ക് വഴിയൊരുക്കുകയായിരുന്നു. സംഭവത്തില്‍ തിങ്കളാഴ്ച അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് മുഖ്യമന്ത്രിയുടെ നിര്‍ദേശം. അതേസമയം കുറ്റാരോപിതരായ അധ്യാപികമാരെ സ്ഥലം മാറ്റാനും അദ്ദേഹം ഉത്തരവിറക്കിയിട്ടുണ്ട്.
Post Your Comments