Latest NewsCars

എസ്‌യുവി വിഭാഗത്തിൽ കരുത്തു കാട്ടാൻ പുതിയ മോഡലുമായി ഫിയറ്റ് വിപണിയിലേക്ക്

എസ്‌യുവി വിഭാഗത്തിൽ കരുത്തു കാട്ടാൻ ഫിയറ്റ്. ഏഴ് സീറ്റ് എസ്‌യുവി ടോറൊയെ വിപണിയിൽ എത്തിക്കാൻ ഒരുങ്ങുന്നു.യൂറോപ്പ്, ഏഷ്യന്‍ വിപണികള്‍ക്കായാണ് ഫിയറ്റ് ടോറൊ ആദ്യം എത്തുക. 2.0 ലിറ്റര്‍ ടൈഗര്‍ഷാര്‍ക്ക് ഫ്‌ളെഷ്, 2.0 ലിറ്റര്‍ മള്‍ട്ടിജെറ്റ് ഡീസല്‍ എന്നീ എന്‍ജിനുകളുള്ള ഈ എസ്‌യുവിയില്‍ ആറ് സ്പീഡ് ടോര്‍ക്ക് കണ്‍വേര്‍ട്ടര്‍, ഒമ്ബത് സ്പീഡ് ഓട്ടോമാറ്റിക് എന്നീ ഗിയര്‍ബോക്‌സ് ആയിരിക്കും ഉള്‍പ്പെടുത്തുക.

TORO NEW MODEL

വാഹനത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല. 2021ഓടെ നിരത്തിലെത്തിക്കുന്ന ടോറൊ ഇന്ത്യന്‍ നിരത്തിലെത്തിക്കില്ലെന്നാണ് വിവരം. ഫിയറ്റ് ഡീലര്‍ഷിപ്പുകള്‍ ജീപ്പായി മാറികൊണ്ടിരിക്കുന്നതിനാലാണ് കോംപസിന് കൂടി വെല്ലുവിളിയാകുന്ന ടോറൊ ഫിയറ്റ് ഇന്ത്യയില്‍ എത്തിക്കാന്‍ ഒരുങ്ങാത്തതെന്നാണ് സൂചന. ഇന്ത്യന്‍ നിരത്തുകള്‍ക്കായി മറ്റൊരു ഏഴ് സീറ്റ് എസ്‌യുവി ഫിയറ്റ് പ്രഖ്യാപിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്‌.

TORO

shortlink

Related Articles

Post Your Comments

Related Articles


Back to top button