Latest NewsKerala

വാഹനാപകടത്തില്‍ യുവഡോക്ടര്‍ക്ക് ദാരുണാന്ത്യം

ആലപ്പുഴ: വാഹനാപകടത്തില്‍ യുവഡോക്ടര്‍ക്ക് ദാരുണാന്ത്യം. ഞായറാഴ്ച പുലര്‍ച്ചെ പള്ളാത്തുരുത്തിയിലുണ്ടായ വാഹനാപകടത്തില്‍ കോഴിക്കോട് വൈ.എം.സി.എ. പോക്കോട് ലക്ഷ്മി വീട്ടില്‍ ഹൗസ് നമ്പര്‍ 6/260 അ യില്‍ ഡോ.പ്രസന്നകുമാറിന്റെയും ശോഭയുടേയും മകള്‍ ഡോ. പാര്‍വ്വതി (25) ആണ് മരിച്ചത്. കോഴിക്കോടേക്ക് കല്യാണസംഘവുമായി പോവുകയായിരുന്ന സ്വകാര്യ ബസിലിടിച്ചതിനെ തുടര്‍ന്നാണ് കാര്‍ അപകടത്തില്‍പ്പെടുകയായിരുന്നു.

അപകടത്തില്‍ കാര്‍ പൂര്‍ണമായും കത്തി നശിച്ചു. ഒരു വിവാഹച്ചടങ്ങില്‍ പങ്കെടുക്കാനായി പോകുകയായിരുന്നു കാറിലുണ്ടായിരുന്നവരും. ഒപ്പമുണ്ടായിരുന്ന കോഴിക്കോട് വെസ്റ്റ് ഹില്‍ അദനിക്കല്‍ വെസ്റ്റ് നാരങ്ങാലി തയ്യില്‍ സുരേഷ് ബാബുവിന്റെ മകന്‍ നിതിന്‍ ബാബുവിന് പരിക്കേറ്റു. പരിക്കേറ്റ നിതിന്‍ ബാബു കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button