Latest NewsIndia

ഇന്ത്യ-ചൈന അതിര്‍ത്തിയിലെ സൈനികര്‍ക്കൊപ്പം ദീപാവലി ആഘോഷിക്കാന്‍ പ്രതിരോധമന്ത്രി നിര്‍മ്മല സീതാരാമന്‍

ന്യൂഡല്‍ഹി : ഇന്ത്യ-ചൈന അതിര്‍ത്തിയിലെ സൈനികര്‍ക്കൊപ്പം ദീപാവലി ആഘോഷിക്കാന്‍ ഇത്തവണ എത്തുന്നത് പ്രതിരോധമന്ത്രി നിര്‍മ്മല സീതാരാമന്‍.
അരുണാചല്‍ പ്രദേശിലെ ദിബാംഗ് താഴ് വരയ്ക്ക് സമീപം ഇന്ത്യ-ചൈന അതിര്‍ത്തിയിലെ സൈനികര്‍ക്കൊപ്പമാണ് ദീപാവലി ആഘോഷിക്കാന്‍ ഈ മാസം 6,7 തീയതികളില്‍ നിര്‍മ്മല സീതാരാമന്‍ എത്തുന്നത്. സൈനികരുടെ കുടുംബാംഗങ്ങളെയും ആഘോഷങ്ങളില്‍ ഉള്‍പ്പെടുത്തുമെന്നാണ് സൂചന.

ജനവാസം കുറഞ്ഞ ഈ പ്രദേശത്ത് എത്തിപ്പെടാന്‍ തന്നെ ഏറെ ബുദ്ധിമുട്ടാണ്. സൈനികര്‍ക്കുള്ള അടിസ്ഥാന സൗകര്യങ്ങളും ഒരുക്കിയതും ശ്രമപ്പെട്ടാണ്.

കഴിഞ്ഞ വര്‍ഷം ആന്‍ഡമാന്‍ നിക്കോബാറിലെ കാര്‍ നിക്കോബാര്‍ എയര്‍ബേസില്‍ വ്യോമസേനാംഗങ്ങളോടൊപ്പമാണ് നിര്‍മ്മല സീതാരാമന്‍ ദീപാവലി ആഘോഷിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button