ശബരിമല: ശബരിമലയിൽ ചിത്തിര ആട്ട വിശേഷത്തിനായി നട നാളെ തുറക്കാനിരിക്കെ സന്നിധാനത്ത് സംഘര്‍ഷ സാധ്യതയെന്ന് സ്പെഷല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ നിലയ്ക്കല്‍ മുതല്‍ സുരക്ഷ ശക്തമാക്കാന്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ തീരുമാനിച്ചു. വനിതാ പോലീസിനെ സന്നിധാനത്ത് നിയോഗിക്കാനും തീരുമാനമായെന്നാണ് വിവരം. പ്രതിഷേധക്കാരായ വനിതകള്‍ സന്നിധാനത്തെത്തയാല് തടയുന്നതിനായാണ് വനിതാ പോലീസിനെ നിയമിക്കാന്‍ തീരുമാനിച്ചിട്ടുള്ളത്.
50 വയസ് കഴിഞ്ഞ 32 വനിത പോലീസ് ഉദ്യോഗസ്ഥരോട് തയാറായി നില്‍ക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. തിങ്കളാഴ്ച വൈകിട്ട് അഞ്ചിനാണ് നട തുറക്കുന്നത്. നടതുറപ്പ് ദിവസം പ്രത്യേക പൂജകള്‍ ഉണ്ടാവില്ല. ചിത്തിര ആട്ട ദിവസമായ ചൊവ്വാഴ്ച വൈകിട്ട് 10നാണ് നട അടയ്ക്കുന്നത്.
Post Your Comments