കൊല്‍ക്കത്ത: വെസ്റ്റ് ഇന്‍ഡീസിന്റെ മോഹങ്ങള്‍ക്ക് തുടക്കത്തിലെ തിരിച്ചടി. വിന്‍ഡീസ് ടീമിന്റെ ഓള് റൗണ്ട് പ്രതീക്ഷയായ ആന്ദ്ര റസല്‍ പരിക്ക് മൂലം ട്വന്റി-20 പരമ്പരയില്‍ നിന്ന് പിന്മാറി. അഫ്ഗാനിസ്ഥാന് പ്രീമിയര്‍ ലീഗിലാണ് അവസാനമായി റസല്‍ കളിച്ചത്. പരിക്ക് മൂലം റസലിനെ ഏകദിന ടീമില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല.
റസലിന് പകരം ഏകദിന പരമ്പരയില്‍ മികവ് കാട്ടിയ ഷായ് ഹോപ്പിനെ വിന്‍ഡീസ് ടീമിലെടുത്തിട്ടുണ്ട്. നേരത്തെ പരിക്ക് മൂലം സ്പിന്നര്‍ ആഷ്ലി നേഴ്സിനും ട്വന്റി-20 പരമ്പര നഷ്ടമായിരുന്നു. കാര്‍ലോസ് ബ്രാത്ത്വെയ്റ്റ് നയിക്കുന്ന ടീമില്‍ ഹെറ്റ്മെയര്‍, ഡാരന്‍ ബ്രാവോ കീറോണ്‍ പൊള്ളാര്‍ഡ് എന്നിവരുമുണ്ട്. ആദ്യമത്സത്തിന് മണിക്കൂറുകള്‍ മാത്രം ബാക്കിയിരിക്കെയാണ് റസല്‍ കളിയില്‍ നിന്നും പിന്മാറുന്നത്.
Post Your Comments