UAELatest News

യുഎഇയിൽ 14കാരൻ കടലിൽ മുങ്ങി മരിച്ചു

കനത്ത മഴ തുടരുന്നതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിരുന്നു

യുഎഇ: യുഎഇയിൽ 14കാരൻ കടലിൽ കുളിക്കുന്നതിനിടെ മുങ്ങി മരിച്ചു. റാസൽഖൈമയിലെ ദഹാൻ കടലിൽ കഴിഞ്ഞ ദിവസമാണ് അപകടം ഉണ്ടായത്. യെമെനിയായ സലീഹ് അൽ യാഫീ കുളിക്കുന്നതിനിടെ കടൽത്തിരമാലയിൽ അകപ്പെടുകയായിരുന്നു. സംഭവം കണ്ട് തീരത്തുണ്ടായിരുന്നവർ കുട്ടിയെ രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. കൂട്ടുകാർക്കൊപ്പം കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് സലീഹ് കടൽത്തീരത്ത് എത്തിയത്. തിരമാലയിൽ അകപ്പെട്ട് മണിക്കൂറുകൾ കഴിഞ്ഞതും മൃതദേഹം തീരത്ത് അടിയുകയായിരുന്നു. യുഎഇയിൽ ദിവസങ്ങളായി കനത്ത മഴ തുടരുന്നതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button