ഇന്ത്യൻ നിരത്തിൽ കരുത്തു കാട്ടാൻ 155 സിസി സ്കൂട്ടറുമായി യമഹ. ഏറെ പുതുമകൾ നിറഞ്ഞ എന്‍മാക്‌സ് എന്ന മോഡലാണ് കമ്പനി അവതരിപ്പിക്കുക. നിലവിൽ യമഹയ്ക്ക് ഇന്ത്യയില്‍ 100 സിസി സ്കൂട്ടറുകൾ മാത്രമാണ് ഉള്ളത്. ഈ സാഹചര്യത്തിൽ 125 സിസിക്ക് പകരം 155യിലേക്കുള്ള കമ്പനിയുടെ കുതിപ്പ് ശ്രദ്ധേയം. എക്‌സ്റ്റേണല്‍ ഫ്യുവല്‍ ക്യാപ്, എല്‍സിഡി ആള്‍ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റേഷന്‍, സ്റ്റെപ്പ്ഡ് സീറ്റ്, ഫ്രണ്ട് ഫ്‌ളൈ സ്‌ക്രീന്‍, സ്‌മോക്ക്ഡ് എല്‍ഇഡി ഹെഡ്‌ലാമ്പ്, എല്‍ഇഡി ടെയില്‍ ലാംമ്പ് എന്നിവയായിരിക്കും പ്രധാന പ്രത്യേകതകൾ.
155 സി.സി സിംഗിള്‍ സിലിണ്ടര്‍ ഫോര്‍ സ്‌ട്രോക്ക് ലിക്വിഡ് കൂള്‍ഡ് എഞ്ചിന്‍ പരമാവധി 8000 ആര്‍പിഎമ്മില്‍ 15 ബിഎച്ച്പി കരുത്തും പരമാവധി 6000 ആര്‍പിഎമ്മില്‍ 14.4 എന്‍എം ടോര്‍ക്കും നൽകി വാഹനത്തെ നിരത്തിൽ കരുത്തനാക്കുന്നു. വാഹനത്തിന്റെ ആകെ ഭാരം 127കിലോഗ്രാം. ഡിസ്‌ക് ബ്രേക്കിനൊപ്പം ഓപ്ഷണലായി എബിഎസ് (ആന്റിലോക്ക് ബ്രേക്കിങ് സിസ്റ്റം) ഉൾപ്പെടുത്താനും സാധ്യത. സ്കൂട്ടറിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ കമ്പനി പുറത്തു വിട്ടിട്ടില്ല. അടുത്ത വർഷം വിപണിയിൽ എത്തുമെന്ന് പ്രതീക്ഷിക്കാം
Post Your Comments