കൊച്ചി: കോടതിയുടെ ഉത്തരവുകളെ വിലക്കെടുക്കാതെ വിധിക്കെതിരെ ചിലയാളുകള്‍ പ്രവര്‍ത്തിക്കുകയാണെങ്കില്‍ പിന്നെ എന്തിനാണ് ഇത്രയും കാശ് മുടക്കി ഇത്തരത്തിലുളള നിയമ സംവിധാനം രാജ്യത്ത് നിലനില്‍ക്കുന്നത്. അത്തരത്തിലുളള കെട്ടിടങ്ങളെ ഇടിച്ച് പൊളിച്ച് വാടകയ്ക്ക് നല്‍കണമെന്ന് സി.കെ. ജാനു. സമൂഹത്തില്‍ ചിലരുടെങ്കിലും ജീവിതപ്രശ്നങ്ങള്‍ എങ്കിലും ഇതുകൊണ്ട് പരിഹരിക്കപ്പെടുമല്ലോയെന്ന് ജനാധിപത്യ രാഷ്ട്രീയ സഭാ നേതാവ് കൂടിയായ സി.കെ . ജാനു ചോദിച്ചു. ഒരു വാരികയ്ക്ക് നല്കിയ അഭിമുഖത്തിലാണ് അവര്‍ ഇപ്രകാരം പ്രതികരിച്ചത്.
സുപ്രീംകോടതി വിധി വന്നപ്പോള്‍ അതിനെ സ്വാഗതം ചെയ്ത പലരും ഇപ്പോള്‍ അതിനോടുളള സമീപനം മാറ്റിയിരിക്കുകയാണ് എന്നാല്‍ താന്‍ അത്തരത്തില്‍ പ്രവര്‍ത്തിക്കുകയില്ലെന്നും പറഞ്ഞ വാക്കില്‍ നിന്ന് പിന്തിരിയില്ലെന്നും സികെ ജാനു വ്യക്തമാക്കി. ശബരിമലയില്‍ വിശ്വാസവും ലിംഗനീതിയും എന്നിങ്ങനെ രണ്ട് പ്രശ്നങ്ങളുണ്ടെെന്നും അവര്‍ പറഞ്ഞു.
Post Your Comments