KeralaLatest News

വീഡിയോ മാട്രിമണി ഏറ്റു; ഒടുവിൽ ബിനോയ്ക്ക് വധുവിനെതേടി സോഷ്യൽ മീഡിയ (വീഡിയോ)

ഇനി അൽപ്പം വ്യത്യസ്തമായ വഴിയിലൂടെ വധുവിനെ തിരഞ്ഞാലോയെന്ന

കണ്ണൂർ: 25 വയസിൽ തുടങ്ങിയ കല്യാണാലോചന. മാട്രിമോണിയിലും മറ്റും പൈസ പോയതല്ലാതെ വധുവിനെ കണ്ടെത്താനായില്ല. ഓടി ഓടി തളർന്നു. ഇനി അൽപ്പം വ്യത്യസ്തമായ വഴിയിലൂടെ വധുവിനെ തിരഞ്ഞാലോയെന്ന സുഹൃത്തിന്റെ ആശയമാണ് കണ്ണൂർ കൊളക്കാട് സ്വദേശി ബിനോയെ ഒരു വീഡിയോ മാട്രിമോണി എന്ന സാഹസത്തിന് പ്രേരിപ്പിച്ചത്. പക്ഷെ സംഭവം വെറുതെയായില്ല. വീഡിയോ വൈറലായി ഇപ്പോൾ കല്യാണാലോചനകളുടെ ബഹളമാണ്. ഫോൺ താഴെ വെയ്ക്കാൻ പറ്റുന്നില്ല. നിരന്തരം കോളുകൾ വന്നുകൊണ്ടിരിക്കുന്നു.

താമശയ്ക്കും കൗതുകത്തിനുംവേണ്ടി സമൂഹമാധ്യമങ്ങളില്‍ വീഡിയോ പങ്കുവയ്ക്കുന്നവരെല്ലാം അവരറിയാതെ തന്നെ ബിനോയ്ക്കു വേണ്ടി പെണ്ണന്വേഷിക്കുകയാണ് ചെയ്യുന്നത്. എന്തായാലും ബിബോയ് കൊണ്ടുവന്ന ഈ പുതിയ രീതിയിലുള്ള വധുവിനെ തിരയൽ യുവതലമുറ ഏറ്റെടുത്തുകഴിഞ്ഞു.

shortlink

Post Your Comments


Back to top button