KeralaLatest News

ശമ്പളവിതരണം മുടങ്ങുന്നുവെന്ന പ്രചരണം അടിസ്ഥാനരഹിതമെന്ന് ധനമന്ത്രിയുടെ ഓഫീസ്

സുപ്രിംകോടതിയുടെ സാലറി ചലഞ്ച് ഉത്തരവുമായി ബന്ധപ്പെട്ട് സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെയും ശമ്പളവിതരണം തടസപ്പെടുന്നുവെന്ന പ്രചാരണം അടിസ്ഥാനരഹിതമാണ്. മുൻമാസത്തേതു പോലെ തന്നെ ശമ്പളവിതരണം നടക്കുന്നുണ്ട്. ഒക്ടോബറിൽ ആദ്യത്തെ മൂന്നു ദിവസം 284998 പേരുടെ 32892 ശമ്പളബില്ലുകൾ മാറിയിരുന്ന സ്ഥാനത്ത് നവംബറിൽ ഇക്കാലയളവിൽ 336952 പേരുടെ 41448 ബില്ലുകളാണ് മാറിയത്.

സുപ്രിംകോടതി ഉത്തരവുമായി ബന്ധപ്പെട്ട് ബില്ലുകൾ സമർപ്പിക്കാൻ കാലതാമസം നേരിടുന്നു എന്ന പരാതി ഉയർന്നതിനെത്തുടർന്ന് ട്രഷറി വകുപ്പ് വിപുലമായ സംവിധാനങ്ങൾ ഏർപ്പെടുത്തിയിരുന്നു. ട്രഷറികൾ രാത്രി 9 മണി വരെ പ്രവർത്തിച്ചാണ് ബില്ലുകൾ മാറിയത്. പുതുക്കിയ ഉത്തരവനുസരിച്ച് ശമ്പളബില്ലുകൾ തയ്യാറാക്കി സമർപ്പിക്കാൻ ട്രഷറി ഡയറക്ടറേറ്റിലും ജില്ലാ ട്രഷറിയിലും ഹെൽപ്പ് ഡെസ്കുകൾ ഏർപ്പെടുത്തിയിരുന്നു. ട്രഷറിയിലെയും സ്പാർക്കിലെയും ജീവനക്കാരാണ് ഹെൽപ്പ് ഡെസ്കിന് നേതൃത്വം നൽകിയത്.

ഈ സംവിധാനങ്ങൾ ഫലം കണ്ടുവെന്നാണ് ശമ്പളവിതരണത്തിലെ ആദ്യത്തെ മൂന്നു ദിവസത്തെ കണക്കുകൾ കാണിക്കുന്നത്. മൂന്നു ദിവസം പിന്നിടുമ്പോൾ മുൻമാസത്തേക്കാൾ കൂടുതൽ ബില്ലുകൾ മാറിയിട്ടുണ്ട്. ഈ യാഥാർത്ഥ്യം മറച്ചുവെച്ച് ശമ്പളവിതരണം വൈകുന്നു എന്നു പ്രചരിപ്പിക്കുകയാണ് തൽപ്പരകക്ഷികൾ. ഈ പ്രചരണം തള്ളിക്കളയണം

shortlink

Related Articles

Post Your Comments

Related Articles


Back to top button