ന്യൂഡല്‍ഹി: ശബരിമല കേസിലെ ഭരണഘടന ബെഞ്ചിന്റെ വിധി അയ്യപ്പ ഭക്തന്മാരുടെ മൗലിക അവകാശങ്ങള്‍ ലംഘിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടി മൂന്ന് റിട്ട് ഹര്‍ജികളും വിധി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് 19 ഹര്‍ജികളുമാണ് സുപ്രീം കോടതിയില്‍ പരിഗണനക്കായി ഇരിക്കുന്നത്. ലഭിച്ച ഹര്‍ജികളെല്ലാം തന്നെ തുറന്ന കോടതിയില്‍ വാദം കേല്ക്കുമെന്ന് ചീഫ് ജസ്റ്റീസ് രജ്ജന്‍ ഗോഗോയ് നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്.
ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി അദ്ധ്യക്ഷനായ ബെഞ്ചായിരിക്കും ഹര്‍ജികള്‍ പരിശോധിക്കുക. ഈ വരുന്ന നവംബര്‍ 13 ന് വെെകിട്ട് 3 മണിക്കാണ് കേസുകളെല്ലാം തുറന്ന കോടതിയില്‍ മൂന്ന് പേരടങ്ങുന്ന ബഞ്ചാണ് വാദം കേല്‍ക്കുക. മൂന്നംഗ ബഞ്ചില്‍ മലയാളിയായ ജസ്റ്റിസ് കെ.എം.ജോസഫും ഉള്‍പ്പെട്ടിട്ടുണ്ട് എന്നത് ശ്രദ്ധേയമാണ്. ജസ്റ്റിസ് എ.കെ.കൗളാണ് മറ്റൊരംഗം.
Post Your Comments