പമ്പ: ശബരിമലയിൽ പോലീസ് സുരക്ഷാ ശക്തം. ചിത്തിര ആട്ട പൂജയ്ക്കായി നവംബര്‍ അഞ്ചിന് നട തുറക്കാനിരിക്കേ പമ്പ യിലും നിലയ്ക്കലും വന്‍ പോലീസ് സന്നാഹത്തേ നിയോഗിച്ചു. വടശേരിക്കര, നിലയ്ക്കല്‍, പമ്ബ, സന്നിധാനം എന്നീ മേഖലകളായി തിരിച്ചാണ് സുരക്ഷയൊരുക്കുന്നത്. ഇന്ന് അര്‍ധരാത്രി മുതല്‍ നിലയ്ക്കല്‍, പമ്ബ, ഇലവുങ്കല്‍ എന്നിവടങ്ങളില്‍ നിരോധനാജ്ഞയും പ്രഖ്യാപിച്ചു.
ഭക്തരല്ലാത്തവരെ പമ്പയിലേക്കോ സന്നിധാനത്തേക്കോ കടത്തിവിടില്ല. കൂടാതെ ഇരുമുടി കെട്ടില്ലാതെ വരുന്നവര്‍ തിരിച്ചറിയില്‍ കാര്‍ഡും കൈയ്യില്‍ കരുതണം. ഇത്തവണ നടതുറക്കുന്നതിന് മുന്‍പ് മാധ്യമ പ്രവര്‍ത്തകരെ സന്നിധാനത്തേക്ക് പ്രവേശിപ്പിക്കില്ല. ദര്‍ശനത്തിന് യുവതികള്‍ എത്തിയാല്‍ അവര്‍ക്ക് സുരക്ഷ ഒരുക്കാന്‍ പോലീസ് സജ്ജമാണെന്ന് പത്തനംതിട്ട എസ്പി വ്യക്തമാക്കി.
Post Your Comments