Latest NewsKerala

ശബരിമല വിഷയം :എൻ.എസ്.എസ് ഉള്‍പ്പെടെയുള്ള സംഘടനകളുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് ദേവസ്വം മന്ത്രി

കലക്കവെള്ളത്തില്‍ മീന്‍ പിടിക്കാനാണ് ചിലര്‍ ശ്രമിക്കുന്നത്

തിരുവനന്തപുരം : ശബരിമല വിഷയത്തിൽ എൻ.എസ്.എസ് ഉള്‍പ്പെടെയുള്ള സംഘടനകളുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ശബരിമല വിഷയത്തില്‍ സര്‍ക്കാരിന് പിടിവാശിയില്ല. എന്നാല്‍ കലക്കവെള്ളത്തില്‍ മീന്‍ പിടിക്കാനാണ് ചിലര്‍ ശ്രമിക്കുന്നതെന്നും സമാധാന അന്തരീക്ഷം തകര്‍ക്കാന്‍ ലക്ഷ്യം വച്ചതാണ് ബി.ജെ.പിക്ക് സ്വാധീനമുള്ള മേലാംകോട് എന്‍.എസ്.എസ് ഓഫീസിന് നേരെയുള്ള ആക്രമണമെന്നും മന്ത്രി പറഞ്ഞു. എന്‍.എസ്.എസ് ഓഫീസിന് നേരെ നടന്ന ആക്രമണത്തിലും,ദേവസ്വം നിയമനങ്ങളിലെ സംവരണ പ്രശ്നത്തിലും സര്‍ക്കാരിനെതിരെ രൂക്ഷ വിമർശനവുമായി സുകുമാരന്‍ നായര്‍ രംഗത്തെത്തിയതിനു പിന്നാലെയാണ് കടകംപള്ളി ഇക്കാര്യം അറിയിച്ചത്

shortlink

Related Articles

Post Your Comments

Related Articles


Back to top button