Latest NewsKerala

ശബരിമലയില്‍ തിങ്കളഴ്ച നട തുറക്കുന്നത് സംബന്ധിച്ച് നിലപാട് അറിയിച്ച് തന്ത്രി സമാജം

തിരുവനന്തപുരം: ശബരിമലയിലെ ചിത്തിരവിളക്ക് പൂജയ്ക്കായി തിങ്കളാഴ്ച നടതുറക്കുന്നത് സംബന്ധിച്ച് തന്ത്രി സമാജം നിലപാട് വ്യക്തമാക്കി. നിരോധനാജ്ഞ പ്രഖ്യാപിച്ച് നടതുറക്കേണ്ടതുണ്ടോയെന്ന് ആലോചിക്കേണ്ടിയിരിക്കുന്നുവെന്ന് തന്ത്രി സമാജം വ്യക്തമാക്കി. നട തുറക്കുമ്പോള്‍ ക്ഷേത്ര ചൈതന്യത്തെ ബാധിക്കുന്ന വിധത്തിലുള്ള കാര്യങ്ങള്‍ ഉണ്ടാകരുന്നും ആചാരങ്ങളുടെ തീരുമാനവും നടത്തിപ്പും കോടതി മുറികളില്‍ ചോദ്യം ചെയ്യപ്പെടരുതെന്നും തന്ത്രി സമാജം ഭാരവാഹികള്‍ വ്യക്തമാക്കി.

സമവായത്തിന്റെ പാതയില്‍ സര്‍ക്കാറുമായി ചര്‍ച്ച നടത്താന്‍ തന്ത്രി സമൂഹം തയാറാണെന്നും സര്‍ക്കാര്‍ ഇക്കാര്യത്തില്‍ വിട്ടു വീഴ്ചയ്ക്ക് തയ്യാറാവണമെന്നും തന്ത്രിസമാജം ആവശ്യപ്പെട്ടു.

മുഖ്യമന്ത്രി ഉള്‍പ്പടെയുള്ളവര്‍ നടത്തുന്ന ബ്രാഹ്മണ സമൂഹത്തോടുള്ള അധിക്ഷേപങ്ങള്‍ക്കെതിരെ ശക്തമായ പ്രതിഷേധമുണ്ടെന്നും ഇനിയും ഇത് ആവര്‍ത്തിച്ചാല്‍ നിയമനടപടികള്‍ സ്വീകരിക്കുന്നതിനെ കുറിച്ച് ആലോചിക്കുമെന്നും തന്ത്രി സമാജം കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button