Latest NewsIndia

സവാളയുമായി വന്ന ലോറി മറിഞ്ഞു: ഡ്രൈവര്‍ അബോധാവസ്ഥയിലായിട്ടും മന:സാക്ഷിയില്ലാതെ നാട്ടുകാര്‍

സവാള ലോറി മറിഞ്ഞ വിവരം കാട്ടുതീ പോലെയാണ് പടര്‍ന്നതെന്ന് ദൃക്‌സാക്ഷികളില്‍ ഒരാള്‍ പറഞ്ഞു

മുംബൈ: പൂനെ-മുംബൈ എക്‌സ്പ്രസ് പാതയില്‍ സവാളയുമായി വന്ന ലോറി പാലത്തില്‍ നിന്നും മറഞ്ഞു. ലോനാവ്‌ലയ്ക്ക് സമീപം വാല്‍വന്‍ പാലത്തിലാണ് അപകടം നടന്നത്. 30 അടി താഴ്ചയിലേയ്ക്കാണ് ലോറി മറിഞ്ഞത്. അപകടത്തിന്റെ ആഘാതത്തില്‍ ലോറി ഡ്രൈവര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടു.

അതേസമയം ലോറി മറിഞ്ഞ അബോധാവസ്ഥയിലായ ഡ്രൈവറെ സഹായിക്കാതെ ചിതറിക്കിടന്ന് സവാള പറുക്കാനാണ് നാട്ടുകാര്‍ ധൃതി കാട്ടിയത്. ലോറിക്കു മേലുള്ള നിയന്ത്രണം നഷ്ടപ്പെടാണ് അപകടകാരണമെന്ന് പോലീസ് പറഞ്ഞു. പാലത്തിന്റെ കൈവരിയിലിടിച്ച ലോറി താഴേക്ക് മറിയുകയായിരുന്നു. എന്നാല്‍ ഗുരുതരമായി പരിക്കേറ്റ ഡ്രൈവറെ കണ്ടിട്ടും മറ്റ് വാഹനങ്ങളിലെ ഡ്രൈവര്‍മാര്‍ പോലും സവാള ചാക്കുകള്‍ എടുത്തു കൊണ്ടു പോകുന്ന തിരക്കിലായിരുന്നെന്നും പോലീസ് പറഞ്ഞു. ലോറി ഡ്രൈവര്‍ ഇപ്പോള്‍ ചികിത്സയിലാണ്.

സവാള ലോറി മറിഞ്ഞ വിവരം കാട്ടുതീ പോലെയാണ് പടര്‍ന്നതെന്ന് ദൃക്‌സാക്ഷികളില്‍ ഒരാള്‍ പറഞ്ഞു. വിവരം അറിഞ്ഞയുടനെ സമീപ പ്രദേശങ്ങളിലുള്ളവരെല്ലാം ചെറിയ തുണി സഞ്ചികളുമായി എത്തി സവാള പെറുക്കാന്‍ തുടങ്ങിയെന്നും അയാള്‍ പറഞ്ഞു. തുടര്‍ന്ന്
ഐഡിയല്‍ റോഡ് ബില്‍ഡര്‍മാര്‍ (ഐ.ആര്‍.ബി.) ഉദ്യോഗസ്ഥര്‍ ഹൈവേയിലെ സവാളകള്‍ നീക്കം ചെയ്യുന്നതുവരെ പാത അടച്ചിട്ടു.

അതേസമയം അപകടം നടന്ന സമയത്ത് സവാള മോഷണം നടത്തിയവര്‍ക്കെതിരെ കേസ് ഫയല്‍ ചെയ്യാന്‍ ഒരുങ്ങുകയാണ് ലോനാവലെ പോലീസ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button