ദുബായ് : പ്രവാസി മലയാളികള്‍ക്ക് ദുബായില്‍ ലോട്ടറിയെടുത്താല്‍ വന്‍ ഭാഗ്യം തേടി എത്തുമെന്ന് തെളിവ്. വീണ്ടും മലയാളിയെ തേടി വന്‍ ഭാഗ്യമാണ് ഇത്തവണയും തേടി എത്തിയത്. ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ മലയാളിയാണ് കോടിപതിയായത്. പത്തനംതിട്ട റാന്നി സ്വദേശിയും ദുബായിലെ അല്‍ ഷഫര്‍ ജനറല്‍ കോണ്‍ട്രാക്ടിങ് കമ്പനിയിലെ ഡ്രാഫ്റ്റ്സുമാനുമായ ബ്രിറ്റി മാര്‍ക്കോസിനാണ് 20 കോടിയിലേറെ രൂപ ( ഒരു കോടി ദിര്‍ഹം) സമ്മാനമായി ലഭിച്ചത്. അഞ്ചാം തവണ എടുത്ത ടിക്കറ്റിലൂടെയാണ് (208011) ഭാഗ്യം കൈവന്നത്.
ഏറെ പ്രതീക്ഷയോടെയാണ് ഓരോ തവണയും ഭാഗ്യം പരീക്ഷിക്കുന്നതെന്നും അതുകൊണ്ടുതന്നെ പ്രതീക്ഷ ഇല്ലെന്ന് പറയുന്നതില്‍ അര്‍ഥമില്ലെന്നും ബ്രിറ്റി പറഞ്ഞു. ബിഗ് ടിക്കറ്റില്‍നിന്ന് സമ്മാനമടിച്ചുവെന്ന വിളി വന്നപ്പോള്‍ സന്തോഷം കൊണ്ട് ഒരുനിമിഷം സംസാരിക്കാനായില്ല. യാഥാര്‍ഥ്യം ഉള്‍ക്കൊണ്ടപ്പോള്‍ വിവരം കുടുംബങ്ങളുമായും സുഹൃത്തുക്കളുമായും പങ്കുവച്ചു. വാരാന്ത്യ അവധി ദിനമായതിനാല്‍ കമ്പനിയിലെ പകുതിപേരും ഇല്ല. എല്ലാവരും എത്തിയ ശേഷം മധുരംവിതരണം ചെയ്ത് സന്തോഷം പങ്കുവയ്ക്കും.
സമ്മാനത്തുക എന്തു ചെയ്യണമെന്ന് തീരുമാനിച്ചിട്ടില്ല. എങ്കിലും സ്വന്തമായി എന്തെങ്കിലും ബിസിനസ് ചെയ്യണമെന്നാണ് ആഗ്രഹിക്കുന്നത്. കമ്പനിയിലെ പ്രോജക്ട് തീരാന്‍ 4 മാസം ബാക്കിയുണ്ട്. അതിന് ശേഷമേ അതേക്കുറിച്ച് ചിന്തിക്കൂവെന്ന് ബ്രിറ്റി മാര്‍ക്കോസ് പറഞ്ഞു. പത്തു വിജയികളില്‍ ഒന്‍പതും ഇന്ത്യക്കാരാണ്. ഇതില്‍ ഏറെയും മലയാളികളും.
Post Your Comments