![](/wp-content/uploads/2018/11/jewellery-theft.jpg)
മലപ്പുറം: മലപ്പുറം ജ്വല്ലറി കവര്‍ച്ച.. പ്രതികളെ കുറിച്ച് സൂചന ലഭിച്ചു. പുളിയ്ക്കല്‍ ടൗണിലെ എസ് എം ജ്വല്ലറിയുടെ ചുമര്‍കുത്തിത്തുറന്നാണ് വന്‍ കവര്‍ച്ച നടന്നത്. കടയിലെ കമ്പ്യൂട്ടറും സി സി ടിവി സംവിധാനവും ഇന്‍വെര്‍ട്ടറും 25 പവന്‍ സ്വര്‍ണവും നഷ്ടമായിരുന്നു. കവര്‍ച്ച നടത്തിയ സംഭവത്തിലെ പ്രതികളെക്കുറിച്ച് പോലിസിന് സൂചന ലഭിച്ചു.
പോലിസ് നായയുടെ സഹായത്തോടെ നടത്തിയ പരിശോധനയില്‍ സി സി ടിവിയുടെ ഹാര്‍ഡ് ഡിസ്‌ക്കും കമ്പ്യൂട്ടറും ഇന്‍വെര്‍ട്ടറും സമീപത്തെ തോട്ടില്‍നിന്ന് കണ്ടെത്തുകയും ചെയ്തു. മോഷ്ടാക്കള്‍ ഉപയോഗിച്ചതെന്ന് കരുതുന്ന കൈയുറ, മങ്കി ക്യാപ്പ്, ലുങ്കിമുണ്ട് എന്നിവ പോലിസിന് ലഭിച്ചു.
കവര്‍ച്ചയ്ക്ക് പിന്നില്‍ ഒന്നിലേറെ ആളുകള്‍ ഉണ്ടെന്നാണ് കരുതുന്നത്. മങ്കി ക്യാപ് ലഭിച്ചതിനാല്‍ സി സി ടിവിയില്‍ മുഖം പതിയാതിരിക്കാന്‍ മുഖം മറച്ചാണ് സംഘമെത്തിയതെന്നാണ് അനുമാനം. മഴുവിന് താഴായി ഉപയോഗിച്ച കമ്പും കണ്ടെടുത്തിട്ടുണ്ട്.
സമീപത്തെ കടകളിലെ സി സി ടിവി ദൃശ്യങ്ങളും പോലിസ് ശേഖരിച്ചിട്ടുണ്ട്. 15 വര്‍ഷം മുമ്പ് ഇതേ ജ്വല്ലറിയില്‍ സമാന രീതിയില്‍ കവര്‍ച്ചാശ്രമം നടത്തിയസംഭവത്തില്‍ ഒരാള്‍ പിടിയിലായിരുന്നു.
Post Your Comments