വ്യാപര രംഗത്തെ ആവശ്യങ്ങള്‍ക്കായി കരുത്തുറ്റ വാഹനങ്ങളാണ് മഹീന്ദ്ര സമ്മാനിച്ചിട്ടുളളത്. അതിനൊരു ആവര്‍ത്തമെന്നവണ്ണം വീണ്ടും ഉയര്‍ന്ന മെെലേജ് ഉറപ്പ് നല്‍കുന്ന പുതിയ മോഡല്‍ ഇന്ത്യന്‍ വിപണിയില്‍ ഇറക്കിയിരിക്കുകയാണ് മഹീന്ദ്ര ട്രക്ക് ആന്‍ഡ് ബസ് (MTB). ഉയര്‍ന്ന മെെലേജ് നല്‍കി ലാഭകരമായ നേട്ടം ഇതിന്‍റെ ആവശ്യക്കാര്‍ക്ക് നേടികൊടുക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു.
ഹൊളേജ്, ട്രാക്ടര്‍, ട്രെയിലര്‍, ടിപ്പര്‍ എന്നീ വ്യത്യസ്ത മോഡലുകളിലായിരിക്കും മഹീന്ദ്ര ബ്ലേസോ എക്‌സ് ആവശ്യക്കാര്‍ക്കായി ഒരുക്കുക. വിപണിയില്‍ മഹീന്ദ്രയുടെ സാന്നിധ്യം കൂടുതല്‍ അറിയിക്കുന്നതിനായി കാശ്മീര്‍ മുതല്‍ കന്യാകുമാരി വരെ നിരവധി സര്‍വ്വീസ് പോയിന്‍റുകളാണ് മഹീന്ദ്ര സ്ഥാപിച്ചിരിക്കുന്നത്.
Post Your Comments