പൂണെ: റോഡില്‍ വീണ ഉള്ളി കണ്ട് അന്തംവിട്ട് ജനങ്ങള്‍, അപകടത്തില്‍പെട്ട് ലോറി ഡ്രൈവര്‍ റോഡില്‍ കിടന്നത് മണിക്കൂറോളം. മുംബൈ -പൂണെ എക്സ്പ്രസ് വേയിലാണ് സംഭവം നടന്നത്. എക്സ്പ്രസ്സ് വേയില്‍ ലോണാവാലയ്ക്ക് സമീപത്തുള്ള വല്‍വന്‍ പാലത്തില്‍ ആണ് അപകടമുണ്ടായത്. മുംബൈയിലേക്ക് ഉള്ളിയുമായി പോവുകയായിരുന്ന ട്രക്ക് അപകടത്തില്‍പ്പെട്ട് പാലത്തിന് മുകളില്‍നിന്ന് താഴേക്ക് മറിയുകയായിരുന്നു.
എന്നാല്‍ അപകട വിവരമറിഞ്ഞ് ഓടിക്കൂടിയവര്‍ ഉള്ളി പെറുക്കുന്നതിനിടെ ഡ്രൈവറെ ശ്രദ്ധിച്ചിരുന്നില്ല എന്നതാണ് സത്യം. ആരും ശ്രദ്ധിക്കാതെ ഡ്രൈവര്‍ റോഡില്‍ ഏറെ നേരം കിടക്കുകയായിരുന്നു. ഉള്ളി പെറുക്കുന്നതിനിടയില്‍ ഉള്ളി മോഷ്ടിച്ച സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായും പോലീസ് വ്യക്തമാക്കി. പിന്നീട് പോലീസ് ഇടപെട്ടാണ് ഡ്രൈവറെ സമീപത്തുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിയന്ത്രണം നഷ്ടപ്പെട്ട ട്രക്ക് ഡിവൈഡറില്‍ ഇടിച്ച ശേഷം പഴയ ഹൈവേയിലേക്ക് മറിയുകയായിരുന്നുവെന്ന് പോലീസ് അറിയിച്ചു.
Post Your Comments