തിരുവനന്തപുരം: അയ്യപ്പഭക്തന്മാർക്കായി മണ്ഡല-മകരവിളക്ക് സീസണില്‍ കെഎസ്‌ആര്‍ടിസിയുടെ സൗജന്യ സര്‍വ്വീസ് നടത്തും. ഹൈക്കോടതിയുടെ ശുപാര്‍ശയെ തുടര്‍ന്നാണ് കെഎസ്‌ആര്‍ടിസി യുടെ തീരുമാനം. ത്രിവേണി മുതല്‍ പമ്പ വരെയാണ് സൗജന്യ ഷട്ടില്‍ സര്‍വ്വീസ് നടത്തുക. ദീര്‍ഘദൂര സര്‍വ്വീസുകളും ത്രിവേണി വരെ സര്‍വ്വീസ് നടത്തും.
കഴിഞ്ഞ ശബരിമല സീസണില്‍ ത്രിവേണിയില്‍ നിന്നും പമ്പയിലെക്ക് കെഎസ്‌ആര്‍ടിസി 10 രൂപ നിരക്കിലാണ് സര്‍വ്വീസ് നടത്തിയിരുന്നത്. എന്നാല്‍ ഹൈക്കോടതി ശുപാര്‍ശയുടെ പശ്ചാത്തലത്തിലാണ് സൗജന്യ സര്‍വ്വീസ് നടത്താന്‍ തീരുമാനമായത്. സീസണില്‍ ഷട്ടില്‍ സര്‍വ്വീസായാണ് കെഎസ്‌ആര്‍ടിസി ഒാപ്പറേറ്റ് ചെയ്യുക
കെഎസ്‌ആര്‍ടിസി ക്ക് ലാഭകരമായിരുന്ന സെക്ടറാണ് ഇപ്പോള്‍ സൗജന്യമാക്കാന്‍ തീരുമാനിച്ചത്. നിലയ്ക്കല്‍ നിന്നും പമ്ബ ത്രിവേണി വരെ ചെയില്‍ സര്‍വ്വീസ് നടത്തുന്ന ബസ്സുകള്‍ സാധാരണ നിലയില്‍ തന്നെ പോകും. കോര്‍പ്പറേഷന് വരുമാന സഷ്ടമുണ്ടാക്കുന്ന സംവിധാനമാണെങ്കിലും മണ്ഡല മകരവിളക്ക് മഹോത്സവത്തിന്‍റെ ഇൗ വര്‍ഷത്തെ പ്രത്യേകത മനസ്സിലാക്കിയാണ് തീരുമാനമെന്ന് കെഎസ്‌ആര്‍ടിസി MD ടോമിന്‍ ജെ. തച്ചങ്കരി വ്യക്തമാക്കി.
Post Your Comments