KeralaLatest News

മനപൂര്‍വ്വം യുവതീപ്രവേശനം സാധ്യമാക്കി തീര്‍ത്ഥാടനം അലങ്കോലമാക്കുകയെന്നതാണ് സര്‍ക്കാര്‍ അജണ്ടയെന്ന് കെ. സുരേന്ദ്രന്‍

തിരുവനന്തപുരം:  ശബരിമലയില്‍ പോലീസ് പ്രവര്‍ത്തിക്കുന്നത് സിപിഎമ്മിന്‍റെ ഇഷ്ടങ്ങള്‍ക്കനുസരിച്ചാണെന്ന് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്‍. ശബരിമലയില്‍ മനപൂര്‍വ്വം യുവതീ പ്രവേശനം സാധ്യമാക്കുക എന്നത് ഇവരുടെ അജണ്ടയാണെന്നും പുണ്യകേന്ദ്രത്തെ കലാപ ഭൂമിയാക്കി തീര്‍ത്ഥാടനത്തെ തകര്‍ക്കാനാണ് സര്‍ക്കാരിന്‍റെ ലക്ഷ്യമെന്നും കെ.സുരേന്ദ്രന്‍ പറഞ്ഞു. പ്രസ് ക്ലബ്ബില്‍ നടത്തിയ മുഖാമുഖം ചര്‍ച്ചയില്‍ മാധ്യമപ്രവര്‍ത്തകരോട് മറുപടി പറയുകയായിരുന്നു അദ്ദേഹം.

അടിയന്തിരാവസ്ഥാ സമയത്ത് പോലും നടക്കാത്ത സംഭവ വികാസങ്ങളാണ് ശബരിമലയില്‍ സംഭവിച്ചത്. തൊഴുതുകൊണ്ട് നില്‍ക്കുന്ന ഭക്തരുടെ ചിത്രങ്ങള്‍ അപകീര്‍ത്തികരമായി പോലീസ് പ്രദര്‍ശിപ്പിച്ചു. അതിനുമാത്രമുളള എന്ത് അക്രമസംഭവമാണ് അവിടെയുണ്ടായതെന്ന് സുരേന്ദ്രന്‍ ചോദിച്ചു. ക്രമസമാധാനപ്രശ്നം കൈകാര്യം ചെയ്യാനല്ലാതെ, പൂജാവേളയെ അലങ്കോലമാക്കി തീര്‍ത്ഥാടകരെ ബുദ്ധിമുട്ടിക്കാന്‍ സര്‍ക്കാരിന് അവകാശമില്ല. ശബരിമലയിലെത്തിയ ഭക്തന്‍ ശിവദാസനെ പൊലീസ് അടിച്ചുകൊന്നതാണ്. കള്ളപ്രചരണമാണിപ്പോള്‍ പൊലീസ് നടത്തുന്നത്. എല്ലാ മാസവും ഒന്നാം തീയതി പോകുന്നയാള്‍ ഈ മാസം മാത്രം മൂന്നാം തീയതി പോയതെങ്ങനെ? തമിഴ്നാട്ടില്‍ നിന്ന് വിളിച്ചുവെന്ന് പറയുന്നു. എല്ലാം ദുരൂഹമാണ്. വീട്ടുകാര്‍ ഇയാളുടെ ശബ്ദം തിരിച്ചറിയാതിരിക്കുമോയെന്ന് ചോദിച്ചപ്പോള്‍, ആയിരക്കണക്കിന് ശരണംവിളികളുടെ ബഹളത്തിനിടയില്‍ എങ്ങനെ തിരിച്ചറിയുമെന്നായിരുന്നു മറുചോദ്യം.

 

പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് പി.എസ്. ശ്രീധരന്‍പിള്ളയ്ക്കെതിരായ വധഭീഷണിയില്‍ ഡി.ജി.പിക്ക് പരാതി നല്‍കിയിട്ടുണ്ട്. ശബരിമലയില്‍ ബി.ജെ.പിയുടേത് നിഷ്കളങ്ക സമീപനമാണെന്നും അദ്ദേഹം വ്യക്തമാക്കി. വിശ്വാസികള്‍ക്ക് ബിജെപിയില്‍ മാത്രമേ വിശ്വാസമുളളൂ വെന്നും കൂടാതെ കോണ്‍ഗ്രസിനെ വിമര്‍ശിക്കുകയും ചെയ്തു. വീട്ടിലിരുന്ന് സമരം നടത്തുന്ന രീതി നമ്മള്‍ പഠിച്ചിട്ടില്ലായെന്നാണ്   കോണ്‍ഗ്രസിനെ ബന്ധപ്പെടുത്തി സുരേന്ദ്രന്‍ പറഞ്ഞ വാക്കുകള്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button