ന്യൂഡല്‍ഹി: രാജ്യം നേരിടുന്നത് കടുത്ത വരൾച്ച. ജാർഖണ്ഡുകാരന് കടുത്ത പ്രതിസന്ധി നേരിടുന്നത്. വളരെ കുറവ് മഴയാണ് ഈ പ്രദേശങ്ങളില്‍ ഇത്തവണ ലഭിച്ചത്. വൈകിവന്ന മണ്‍സൂണ്‍ കാര്‍ഷിക രംഗത്തെ പിടിച്ച് ഉലച്ചിരിക്കുകയാണ്. ആകെയുള്ള 24 സംസ്ഥാനങ്ങളില്‍ 18 എണ്ണത്തിലും വരള്‍ച്ച ബാധിച്ചു എന്നാണ് കണക്കുകള്‍. കാര്‍ഷിക രംഗത്തെ ഉള്‍പ്പാദനത്തെയും വരള്‍ച്ചാ ബാധിത പ്രദേശങ്ങള്‍ കണ്ടെത്തുന്നതിനായി കണക്കാക്കും. 15 ദിവസം വൈകിയാണ് ജാര്‍ഖണ്ഡില്‍ മഴയെത്തിയത്. 72 ശതമാനം മാത്രം മഴയാണ് കാറ്റിന്റെ ശക്തി കുറഞ്ഞതു മൂലം ലഭ്യമായത്.
ഒഡീഷയിലും സ്ഥിതി വ്യത്യസ്ഥമല്ല.9 ജില്ലകളില്‍ ഇവിടെ വരള്‍ച്ച ബാധിച്ചു എന്നാണ് കണക്കാക്കപ്പെടുന്നത്. അന്തരീക്ഷ സാന്ദ്രതയില്‍ കുറവുണ്ടായതിനെത്തുടര്‍ന്ന് 5,633 ഗ്രാമങ്ങളിലായുള്ള 2,33,173.8 ഹെക്ടര്‍ കൃഷിയിടത്തിലെ വിളകള്‍ നഷ്ടമായിക്കൊണ്ടിരിക്കുകയാണ്. ഇവയെ പ്രത്യേകം ശ്രദ്ധ ആവശ്യമുള്ള പ്രദേശങ്ങളായിട്ടാണ് സര്‍ക്കാര്‍ പരിഗണിച്ചിരിക്കുന്നത്. കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ക്ക് വില വര്‍ദ്ധിപ്പിക്കണമെന്നാണ് കര്‍ഷകരുടെ ആവശ്യം. ഈ ആവശ്യം ഉന്നയിച്ച് കൊണ്ട് അവര്‍ ഭുവനേശ്വറിലേയ്ക്ക് റാലി സംഘടിപ്പിച്ചു. എന്നാല്‍ വിവിധ പ്രദേശങ്ങളില്‍ നിന്നുള്ള പ്രതിഷേധക്കാര്‍ അങ്ങോട്ടേയ്‌ക്കെത്തുന്നത് പോലീസ് തടഞ്ഞു.
മഹാരാഷ്ട്രയില്‍ ഏറ്റവുമധികം വരള്‍ച്ച നേരിടുന്ന പ്രദേശമാണ് സോലാപുര്‍ ജില്ലയിലെ മംഗല്‍വേദ. സര്‍ക്കാര്‍ ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ കര്‍ണ്ണാടകയില്‍ ചേരുമെന്ന പ്രഖ്യാപനവുമായി എത്തിയിരിക്കുകയാണ് സോലാപുരില്‍ നിന്നുള്ള 45 കര്‍ഷകര്‍. പ്രദേശത്തെ 1.5 ലക്ഷം കര്‍ഷകരാണ് ദീപാവലി ആഘോഷങ്ങള്‍ ബഹിഷ്‌ക്കരിച്ച് പ്രതിഷേധിക്കാന്‍ തയ്യാറായിരിക്കുന്നത്.
600 എംഎം ആണ് ലഭ്യമാകുന്ന വാര്‍ഷിക മഴ. വര്‍ഷങ്ങളായി വരള്‍ച്ച വളരെയധികം ബാധിക്കുന്ന പ്രദേശമാണ് മംഗള്‍വേദ. ഭീമ, മാന്‍ എന്നിവയാണ് ഇവിടുത്തെ പ്രധാനപ്പെട്ട നദികള്‍. എന്നാല്‍ നദീതീരത്തു താമസിക്കുന്ന ആളുകള്‍ക്കും കനാലുകള്‍ക്കും നല്‍കാനുള്ള വെള്ളം മാത്രമേ ഈ രണ്ട് നദികളിലും കൂടി ഉള്ളൂ. കുടിവെള്ളത്തിനായി പോലും ജനം വലയുന്ന കാഴ്ചയാണ് ഇപ്പോൾ ഉള്ളത്.
Post Your Comments