
തല്ലാഹസ്സീ: അമേരിക്കയിലെ ഫ്ളോറിഡ യോഗാസെന്ററിലുണ്ടായ ആക്രമണത്തില്‍ രണ്ടുപേര്‍കൊല്ലപ്പെട്ടു. അഞ്ചുപേരെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കയ്യില്‍ പിസ്റ്റളുമായി വന്ന അക്രമി സെന്ററില്‍ കണ്ട ആറുപേര്ക്കുനേരെ വെടിയുതിര്‍ക്കുകയായിരുന്നു.
ആക്രമണം നടക്കുമ്പോള്‍ കെട്ടിടത്തിനുള്ളില്‍ നിരവധിപേരുണ്ടായിരുന്നെന്നും ഒരാള്‍ തനിച്ചാണ് അക്രമണം നടത്തിയതെന്നും പോലീസ് മേധാവി മൈക്കല്‍ ഡെലിയ പറഞ്ഞു.
കെട്ടിടത്തിലുണ്ടായിരുന്നവര്ക്ക് നേരെ അക്രമണം നടത്തിയ ശേഷം പ്രതിസ്വയം വെടിയുതിര്‍ക്കുകയായിരുന്നെന്നും പോലീസ് വ്യക്തമാക്കി. പ്രതിയുടെ വിശദാംശങ്ങള്‍ പോലീസ് ഇതുവരെ പുറത്തുവിട്ടിട്ടില്ല.
Post Your Comments