ന്യൂഡല്‍ഹി: ശശി തരൂര്‍ എം.പിയ്ക്കെതിരെ അപകീര്‍ത്തിക്കേസ്. പ്രധാനമന്ത്രി നരേന്ദ്ര മോദി ശിവലിംഗത്തിന്മേലിരിക്കുന്ന തേളിനെപ്പോലെയാണെന്ന പരാമർശത്തിനാണ് ഡല്‍ഹിയിലെ ബി.ജെ.പി നേതാവ് രാജീവ് ബബ്ബർ പരാതി നൽകിയിരിക്കുന്നത്. തന്റെ മതവികാരം വ്രണപ്പെട്ടതായും ഭക്തരുടെ വിശ്വാസത്തെ അപകീര്‍ത്തിപ്പെടുത്തുകയും അധിക്ഷേപിക്കുകയും ചെയ്തതായും പരാതിയിൽ പറയുന്നുണ്ട്.
അതേസമയം അഭിപ്രായ സ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റമാണ് അപകീര്‍ത്തിക്കേസെന്ന് തരൂര്‍ വ്യക്തമാക്കി. മോദി ‘ശിവലിംഗത്തിലിരിക്കുന്ന തേള്’ ആണെന്നും ശിവലിംഗത്തിലിരിക്കുന്ന തേളിനെ കൈകൊണ്ട് എടുക്കാനും ചെരിപ്പുകൊണ്ട് അടിക്കാനും വയ്യാത്ത സ്ഥിതിയാണെന്നും ഒരു മാധ്യമപ്രവര്‍ത്തകനോട് ഒരാൾ പറഞ്ഞതായായിരുന്നു തരൂരിന്റെ പരാമർശം.
Post Your Comments