ഐസോൾ ; വിശാല സഖ്യത്തിന്റെ സാധ്യത തേടുന്ന കോൺഗ്രസിനെ ഞെട്ടിച്ചു മിസോറാമിലും കോൺഗ്രസ്സ് നേതാക്കളുടെ കൊഴിഞ്ഞു പോക്ക്. കോൺഗ്രസ്സിന്റെ സാന്നിധ്യം അറിയിക്കുന്ന ഏക സംസ്ഥാനമായ മിസോറാമിൽ തെരഞ്ഞെടുപ്പ് ആസന്നമായിരിക്കെ നാലു എം എൽ എം മാർ പാർട്ടി വിട്ടിരുന്നു.ഇപ്പോഴിതാ നിയമസഭാ സ്പീക്കറും കോൺഗ്രസ് വിട്ട് ബിജെപിയിലേക്ക് ചേരുന്നു. പാർട്ടിയിലെ നയങ്ങളിൽ അതൃപ്തി ഉള്ളതിനാലാണ് അംഗങ്ങൾ പാർട്ടി വിടുന്നതെന്ന് അടുത്ത വൃത്തങ്ങൾ പ്രതികരിച്ചു. കഴിഞ്ഞ ദിവസം സ്പീക്കർ ഹിപെയ്യ് ഗുവഹാത്തിയിലെത്തി അസം ധനമന്ത്രി ഹിമന്താ ബിസ്വ ശർമ്മയെ കണ്ടിരുന്നു.
വരുന്ന തെരഞ്ഞെടുപ്പിൽ ഹിപെയ്യയെ സ്ഥാനാർഥിയാക്കുമെന്ന് സൂചനകൾ ഉണ്ടായിരുന്നെങ്കിലും പ്രായക്കൂടുതൽ ഉള്ളതിനാൽ പിന്നീട് എതിർപ്പുകൾ ഉയർന്നു.മാര ഓട്ടോണമസ് ഡിസ്ട്രിക്ട് കൗണ്‍സിലിലെ(എംഎഡിസി) ആറു കോണ്‍ഗ്രസ് അംഗങ്ങള്‍ സ്ഥാനാര്‍ഥി നിര്‍ണയത്തിനെതിരെ പരസ്യമായി രംഗത്തെത്തി. പ്രവര്‍ത്തകര്‍ പ്രചാരണത്തില്‍നിന്നു വിട്ടുനില്‍ക്കുമെന്ന അവസ്ഥയായതോടെ അദ്ദേഹത്തിന്റെ സ്ഥാനാര്‍ഥിത്വം പിന്‍വലിച്ച് മറ്റൊരാളെ മല്‍സരിപ്പിക്കാന്‍ എംപിസിസി തീരുമാനിക്കുകയായിരുന്നു.
Post Your Comments