തിരുവനന്തപുരം : അപകടസമയത്ത് വാഹനം ഓടിച്ചത് ബാലഭാസ്ക്കറല്ലെന്നു ഭാര്യ ലക്ഷ്മിയുടെ മൊഴി. . ഡ്രൈവര്‍ അര്‍ജുനാണ് വാഹനം ഓടിച്ചത്. ബാലഭാസ്കര്‍ പുറകിലെ സീറ്റില്‍ വിശ്രമിക്കുകയായിരുന്നു. താനും കുഞ്ഞും മുന്‍ സീറ്റിലാണ് ഇരുന്നിരുന്നതെന്നും ദീര്‍ഘദൂര യാത്രകളില്‍ ബാലഭാസ്കര്‍ വാഹനം ഓടിക്കാറില്ലെന്നും ആശുപത്രി വിട്ട ശേഷം ലക്ഷ്മി പൊലീസിന് നല്കിയ മൊഴിയിൽ പറയുന്നു. അതേസമയം അപകട സമയത്ത് ബാലഭാസ്കറാണ് വാഹനം ഓടിച്ചിരുന്നത് എന്നായിരുന്നു ഡ്രൈവര്‍ അര്ജുന് നേരത്തെ നൽകിയ മൊഴി. അപകടത്തിൽ അർജുന് ഗുരുതരമായി പരിക്കേറ്റിരുന്നില്ല.
സെപ്റ്റംബർ 25ന് പുലർച്ചെ നാലോടെ ദേശീയപാതയിൽ പള്ളിപ്പുറം സിആർപിഎഫ് ക്യാമ്പ് ജംക്ഷനു സമീപമായിരുന്നു അപകടം. കാർ നിയന്ത്രണം നഷ്ടപ്പെട്ട് വലതുവശത്തേക്കു തെന്നിമാറി റോഡരികിലെ മരത്തിൽ ഇടിക്കുകയായിരുന്നു. രണ്ടു വയസുകാരിയായ മകൾ തേജസ്വിനി ആശുപത്രിയിലെത്തിക്കുമ്പോഴേക്കും മരിച്ചു.തലച്ചോറിനും കഴുത്തെല്ലിനും നട്ടെല്ലിനും ശ്വാസകോശത്തിനും ഗുരുതരമായി പരിക്കേറ്റ ബാലഭാസ്കറിനെ രണ്ടു ശസ്ത്രക്രിയകൾക്കു വിധേയനാക്കിയെങ്കിലും രക്ഷിക്കാനായില്ല.
Post Your Comments