KeralaLatest News

അയ്യപ്പവിഗ്രഹത്തില്‍ ചാര്‍ത്തിയ ആഭരണങ്ങളും വൈരങ്ങളും നഷ്ടപ്പെട്ടിട്ടുണ്ട്: സ്വാമി സന്ദീപാനന്ദ ഗിരി

മരതകവും വൈഡൂര്യവും പതിച്ച ആഭരണങ്ങളാണിവ

തിരുവനന്തപുരം: ശബരിമലയിലെ അയ്യപ്പവിഗ്രഹത്തില്‍ ചാര്‍ത്തിയ ആഭരണങ്ങളും വിലയേറിയ വൈരങ്ങളും രത്നങ്ങളും നഷ്ടപ്പെട്ടിട്ടുണ്ടെന്ന് സ്വാമി സന്ദീപാനന്ദ ഗിരി പറഞ്ഞു. ദേവപ്രശ്നത്തില്‍ പലതവണ ഇക്കാര്യം വെളിപ്പെട്ടതാണ്. പന്തളം രാജകുടുംബത്തിനും സര്‍ക്കാരിനും ഇതില്‍ ഉത്തരവാദിത്വമുണ്ടെന്നും വിഷയത്തില്‍ സമഗ്ര അന്വേഷണം വേണമെന്നും പ്രസ്‌ക്ലബിന്റെ മീറ്റ് ദ പ്രസില്‍ സന്ദീപാനന്ദ ഗിരി പറഞ്ഞു.
വിശിഷ്ടമായ ആഭരണങ്ങള്‍ നഷ്ടപ്പെട്ടതായും ചില വിലപിടിപ്പുള്ള ആഭരണങ്ങള്‍ വിഗ്രഹത്തില്‍ ചാര്‍ത്തുന്നില്ലെന്നും അഷ്ടമംഗല്യ ദേവപ്രശ്നത്തിലാണു കണ്ടത്.

മരതകവും വൈഡൂര്യവും പതിച്ച ആഭരണങ്ങളാണിവ. വാചി എന്ന സ്വര്‍ണക്കുതിരയും നഷ്ടമായിട്ടുണ്ട്. നഷ്ടപ്പെട്ടവ കണ്ടെത്താന്‍ സര്‍ക്കാരിന് ഉത്തരവാദിത്വമുണ്ട്. ദേവപ്രശ്നത്തിലൂടെയല്ല ഇവ കണ്ടെത്തേണ്ടത്, മറിച്ച്‌ ശരിയായ അന്വേഷണത്തിലൂടെയാണ്. കാര്യത്തിന്റെ ഗൗരവം മനസിലാക്കി സര്‍ക്കാര്‍ അന്വേഷണം നടത്തണം. മലയരയ സമൂഹത്തിനു ശബരിമല ക്ഷേത്രത്തിലുള്ള അവകാശത്തെപ്പറ്റിയും അഷ്ടമംഗല്യ ദേവപ്രശ്നത്തില്‍ പറയുന്നുണ്ട്. മാസത്തില്‍ ഒരു തവണയെങ്കിലും പൂജ ചെയ്യാനുള്ള അവകാശം മലയരയ വിഭാഗത്തിന് നല്‍കണം. അതിനും സര്‍ക്കാരിന്റെ ഇടപെടലുണ്ടാവണം. സ്ത്രീകള്‍ പ്രവേശിച്ചാല്‍ ശബരിമലയുടെ യശസ് ഉയരുകയേ ഉള്ളൂവെന്നും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button