ദുബായ്: പഠിക്കാന്‍ പ്രായം ഒരു വിലങ്ങുതടിയാണെന്നായിരുന്നു നമ്മുടെയൊക്കെ വിശ്വാസം. എന്നാല്‍ അതേ വിശ്വസങ്ങളെ തകര്‍ത്തെറിയുന്ന വാര്‍ത്തകളാണ് കുറച്ചു ദിവസങ്ങളായി നമ്മള്‍ കേള്‍ക്കുന്നത്. കേരളത്തില്‍ തുല്യതാ പരീക്ഷയില്‍ ഒന്നാംറാങ്ക് കരസ്ഥമാക്കിയ 96കാരിയായ കാര്‍ത്ത്യായനി അമ്മയാണ സൂപ്പര്‍ താരമെങ്കിങ്കില്‍ ദുബായില്‍ 75 വയസ്സുകാരനായ നാജി മുത്തച്ഛനാണ് താരം.
വയസ്സില്‍ മുക്കാല്‍ സെഞ്ച്വറി തികച്ചെങ്കിലും 75-ാം വയസ്സില്‍ എംബിഎ കരസ്ഥമാക്കി ആളുകളെയൊക്കെ ഞെട്ടിച്ചിരിക്കുകയാണ് അലിമുഹമ്മദ് നാജി. ഇന്ന് ഗള്‍ഫിലെ മാധ്യമങ്ങളിലും സമൂഹമാധ്യമങ്ങളിലും നാജി മുത്തച്ഛന്‍ ഒരു ഹീറോയാണ്. എംബിഎയുടെ ബിരുദാനന്തര ബിരുദം സ്വീകരിക്കാനെത്തിയപ്പോള്‍ കോണ്‍വൊക്കേഷന്‍ ചടങ്ങിനിടയില്‍ മകന്‍ ഫഹേദ് അലി നാജിയോടൊപ്പമുള്ള ഫോട്ടോ കൂടി നവമാധ്യമങ്ങളില്‍ പോസ്റ്റു ചെയ്തതോടെ ആകെ സന്തോഷത്തിലാണ് ഈ മുത്തച്ഛന്‍.
യുഎഇയിലെ എണ്ണക്കമ്പനിയായ അഡ്നോമില്‍ ഉദ്യോഗസ്ഥനായിരുന്ന അലിമുഹമ്മദ് നാജി. സ്‌കോട്ട്ലാന്‍ഡില്‍ നിന്നും ബിരുദം നേടിയ അദ്ദേഹം ഉദ്യോഗം കിട്ടിയതോടെ പാഠപുസ്തകങ്ങള്‍ ഷെല്‍ഫില്‍ അടുക്കിവച്ചു. കല്യാണം കഴിച്ച് നാലു തലമുറകള്‍ക്ക് സാക്ഷ്യം വഹിച്ചെങ്കിലും പെന്‍ഷന്‍ പറ്റിക്കഴിഞ്ഞപ്പോള്‍ പിന്നെയും വിദ്യാര്‍ഥിയാകാനുള്ള മോഹം ഉയര്‍ന്നു. 38 വര്‍ഷത്തിനുശേഷം വീണ്ടും വിദ്യാര്‍ഥിയായെങ്കിലും പ്രാരാബ്ധങ്ങള്‍ മൂലം പഠനം ഉപേക്ഷിച്ചു. പിന്നീട് 73 വയസായപ്പോള്‍ ബിരുദാനന്തര പഠനത്തിനു ചേര്‍ന്നു. രണ്ടുവര്‍ഷത്തെ എംബിഎ കോഴ്സ് പുഷ്പംപോലെ പാസായ ഈ മുത്തച്ഛന് ഒന്നു മാത്രമേ പറയാനുള്ളൂ, ‘പ്രായമൊക്കെ വെറുമൊരു നമ്പരല്ലേ’.
Post Your Comments