ഫിനിക്സ്: യുഎസിലെ അരിസോണയില്‍ കാറപകടത്തില്‍പ്പെട്ട 53 കാരിയെ ആറു ദിവസങ്ങള്‍ക്ക് ശേഷം കണ്ടെത്തി. ഫീനിക്സില്‍ നിന്ന് 80 കിലോമീറ്റര്‍ അകലെ വിക്കിന്‍ബര്‍ഗിന് സമീപം ദേശീയപാതയിലൂടെ സഞ്ചരിക്കവെയായിരുന്നു അപകടം. വീക്കന്‍ബര്‍ഗിലെ 60ാം നമ്പര്‍ റൂട്ടില്‍ നിയന്ത്രണം വിട്ട് റോഡരികിലെ താഴ്ചയിലേക്ക് മറിഞ്ഞകാര്‍ മരത്തില്‍ ഇടിച്ചു നില്‍ക്കുകയായിരുന്നു. ഒക്ടോബര്‍ 12നാണ് അപകടം സംഭവിച്ചത്. ഒക്ടോബര്‍ 18ന് ഹൈവേ അറ്റക്കുറ്റപ്പണികള്‍ക്ക് വന്ന സംഘമാണ് കാര്‍ അപകടത്തില്‍പ്പെട്ടത് കണ്ടത്.
കാറിനു സമീപത്തെങ്ങും അപകടത്തില്‍പ്പെട്ടവരെ കാണാത്തതിനെ തുടര്‍ന്നു നടത്തിയ പരിശോധനയിലാണ് സംഭവസ്ഥലത്തുനിന്നും 500 അടി ദൂരെ നിന്നും പരുക്കുകളോടെ സ്ത്രീയെ കണ്ടെത്തിയത്. സംഭവത്തിന് ദൃക്സാക്ഷികളാരും ഉണ്ടായിരുന്നില്ല. അപകടശേഷം കുറച്ചുദിവസങ്ങള്‍ കാറില്‍ കുടുങ്ങിക്കിടന്നശേഷമാണ് സ്ത്രീ പുറത്തുകടന്ന് രക്ഷപ്പെടാന്‍ ശ്രമിച്ചത്.സംഭവസ്ഥലത്തു നിന്ന് പരിക്കേറ്റ സ്ത്രീയെ ഹെലികോപ്റ്ററില്‍ ആശുപത്രിയില്‍ എത്തിച്ചു. രക്ഷാപ്രവര്‍ത്തനം നടത്തിയ രക്ഷാധികാരികളെ പൊതു സുരക്ഷാ ഡയറക്ടര്‍ കേണല്‍ ഫ്രാങ്ക് മില്‍സ്റ്റഡ് പ്രശംസിച്ചു.
Post Your Comments