കാസര്‍കോട്: സ്വന്തം അനുജത്തിയുടെ ഭര്‍ത്താവ് ഭീഷണിപ്പെടുത്തി പല തവണ തന്നെ പീഡിപ്പിച്ചതായി യുവതിയുടെ പരാതി. കഴിഞ്ഞ മാര്‍ച്ചില്‍ ഭര്‍ത്താവ് ജോലിക്കും രണ്ട് മക്കള്‍ സ്‌കൂളിലും പോയ സമയത്താണ് 34 കാരിയായ തന്നെ യുവാവ് പീഡിപ്പിച്ചതെന്നാണ് യുവതി പോലീസില്‍ പരാതി നല്‍കിയത്. മുമ്പ് സൗദിയില്‍ ജോലി ചെയ്യുന്ന ആരോപണ വിധേയനായ യുവാവ് ഇപ്പോള്‍ നാട്ടിലാണ്.
മഞ്ചേശ്വരം പൊലീസ് സ്‌റ്റേഷന്‍ പരിധിയില്‍പെട്ട 28 കാരനായ ഇയാള്‍ക്കെതിരെ പോലീസ് കേസ് രജിസ്റ്റർചെയ്തു. ജില്ലാ പൊലീസ് ചീഫ് ഇടപെട്ടതോടെയാണ് യുവതിയുടെ പരാതിയില്‍ യുവാവിനെതിരെ കേസ് എടുത്തിരിക്കുന്നത്.
Post Your Comments