തിരുവനന്തപുരം: റെയില്‍വേ സ്റ്റേഷനുകളില്‍ പണി നടക്കുന്നതിനാല്‍ നവംബര്‍ 3, 4,10,11,17,18,24,25 ദിവസങ്ങളിലെ ട്രെയിന്‍ സമയങ്ങളില്‍ മാറ്റം. നാഗര്‍കോവില്‍-മാംഗ്ലൂര്‍ സെന്‍ട്രല്‍ പരശുറാം എക്സ്പ്രസ്(ട്രെയിന്‍ നമ്പര്‍ 16650), മാംഗ്ലൂര്‍ സെന്‍ട്രല്‍-നാഗര്‍കോവില്‍ പരശുരാം എക്സ്പ്രസ് (ട്രെയിന്‍ നമ്പര്‍ 16649) എന്നീ ട്രെയിനുകള്‍ എറണാകുളം, ഷോര്‍ണൂര്‍ ടൗണുകളില്‍ ഭാഗികമായി നിര്‍ത്തിവച്ചപ്പോൾ തൃശ്ശൂര്‍-ഗുരുവായൂര്‍ പാസഞ്ചര്‍(ട്രെയിന്‍ നമ്പര്‍ 56374), ഗുരുവായൂര്‍-എറണാകുളം പാസഞ്ചർ(ട്രെയിന്‍ നമ്പര്‍ 56375 ) സര്‍വീസുകള്‍ പൂര്‍ണമായും നിര്‍ത്തിവച്ചു. തിരുവനന്തപുരം സെന്‍ട്രല്‍- ഹൈദരാബാദ് ശബരി എക്സ്പ്രസ്(ട്രെയിന്‍ നമ്പര്‍ 17229), ജാംനഗര്‍-തിരുനെല്‍വേലി ട്രെയിന്‍(ട്രെയിന്‍ നമ്പര്‍ 19578 ) എന്നിവ 45 മിനിട്ടും, ലോകമാന്യ തിലക് ടെര്‍മിനസ്-തിരുവനന്തപുരം സെന്‍ട്രല്‍ നേത്രാവതി എക്സ്പ്രസ്( 16345 ) ഒരു മണിക്കൂറും വൈകിയോടും.
ചെന്നൈ അട്ടിപ്പട്ടു-മിന്‍ജുര്‍ സ്റ്റേഷനുകളില്‍ പണി നടക്കുന്നതിനാല്‍ ഈ റൂട്ടിലൂടെയുള്ള ട്രെയിനുകലും വൈകിയായിരിക്കും ഓടുക. തൃശ്ശൂര്‍ പാസഞ്ചര്‍(ട്രെയിന്‍ നമ്പര്‍ 56603), തൃശ്ശൂര്‍-കണ്ണൂര്‍ പാസഞ്ചര്‍, മാംഗ്ലൂര്‍ തിരുവനന്തപുരം എക്സ്പ്രസ്(16348 ), ഭാവ്നഗര്‍- കൊച്ചുവേളി എക്സ്പ്രസ്(19260) എന്നിവയുടെ സമയത്തില്‍ മാറ്റമില്ല.
Post Your Comments