KeralaLatest News

ശബരിമലയില്‍ നിര്‍ണായകമായി 29 മണിക്കൂര്‍

പമ്പ:ശബരിമല വിഷയത്തില്‍ നിര്‍ണായകമായി 29 മണിക്കൂര്‍. എന്തുവന്നാലും സുപ്രീം കോടതി വിധി നടപ്പാക്കുമെന്ന് സര്‍ക്കാര്‍ തീരുമാനിച്ചതോടെ പിന്നോട്ടില്ലെന്ന നിലപാടിലാണ് സമരക്കാരും. ചിത്തിര ആട്ടവിശേഷത്തിന് നവംബര്‍ അഞ്ചിനാണ് ശബരിമല നട തുറക്കുക. എന്നാല്‍ നാളെ മുതല്‍ ആറാം തീയതി വരെ ശബരിമലയില്‍ 5000 പോലീസ്‌
കാരെ വിന്യസിച്ച് സുരക്ഷാ വലയമൊരുക്കാനാണ് സര്‍ക്കാരിന്റെ തീരുമാനം. 6ാം തീയതി രാത്രി രാത്രി എട്ടിനാണ് നട അടയ്ക്കുക. നട തുറന്നിരിക്കുന്ന 29 മണിക്കൂര്‍ നിര്‍ണായകമാകും.

തുലാമാസ പൂജയ്ക്ക് നട തുറന്നപ്പോഴുണ്ടായ സംഘര്‍ഷങ്ങള്‍ മുന്‍നിറുത്തി വേണ്ടത്ര മുന്‍കരുതലെടുക്കാനാണ് രണ്ടുദിവസം മുന്‍പേപോലീസിനെ വിന്യസിക്കുന്നത്. നിലയ്ക്കല്‍, പമ്പ, കാനനപാത, സന്നിധാനം എന്നിവിടങ്ങളില്‍ അനാവശ്യമായി ആളുകള്‍ തങ്ങാന്‍ അനുവദിക്കില്ല എന്നു പോലീസ് തീരുമാനിച്ചിട്ടുണ്ട്.

വടശേരിക്കര, ഇലവുങ്കല്‍, നിലയ്ക്കല്‍, പമ്പ, സന്നിധാനം എന്നീ സ്ഥലങ്ങള്‍ സുരക്ഷാമേഖലയാക്കി. സന്നിധാനത്തെ ചുമതല ഐ.ജി പി. വിജയനും സന്നിധാനത്തും, നിലയ്ക്കല്‍ മുതല്‍ പമ്പ വരെ ഐ.ജി എം.ആര്‍. അജിത്കുമാറിനാണ് ചുമതല. ഐ.ജിമാര്‍ക്കൊപ്പം ഐ.പി.എസ് ഓഫീസര്‍മാരും സഹായത്തിനുണ്ടാകും. അതേസമയം മരക്കൂട്ടത്ത് എസ്.പിമാര്‍ക്കാണ് ചുമതല.

സുപ്രീംകോടതി വിധി പ്രകാരം ശബരിമല ദര്‍ശനത്തിന് പോലീസ്‌ സംരക്ഷണം തേടി ആരെങ്കിലും എത്തിയാല്‍ സുരക്ഷ നല്‍കുമെന്ന് പത്തനംതിട്ട പൊലീസ് ചീഫ് ടി. നാരായണന്‍ പറഞ്ഞു.

ശബരിമലയിലും പരിസരത്തും എത്തുന്ന ജീവനക്കാര്‍ ചെയ്യേണ്ടത്.

  • തിരിച്ചറിയല്‍ കാര്‍ഡ് നിര്‍ബന്ധം
  • പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റും തിരിച്ചറിയല്‍ കാര്‍ഡും കരുതണം
  • അവരവരുടെ താമസസ്ഥലത്തെപോലീസ്‌ സ്റ്റേഷനില്‍ നിന്ന് വാങ്ങുന്ന ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റാണ് ഹാജരാക്കേണ്ടത്.
  • ആധാര്‍/വോട്ടര്‍ ഐ.ഡി കാര്‍ഡിന്റെ പകര്‍പ്പ്, ഹെല്‍ത്ത് കാര്‍ഡ്, രണ്ട് പാസ്പോര്‍ട്ട് സൈസ് കളര്‍ ഫോട്ടോ എന്നിവ കൊണ്ടുവരണം
  • രേഖകളുമായി നിലയ്ക്കല്‍, പമ്പ, സന്നിധാനം സ്റ്റേഷനുകളില്‍ ഏതിന്റെ പരിധിയിലാണോ ജോലി ചെയ്യുന്നത് അവിടെ ഹാജരായി തിരിച്ചറിയല്‍ കാര്‍ഡ് വാങ്ങണം
  • പോലീസ്‌, സര്‍ക്കാര്‍, ദേവസ്വം ബോര്‍ഡ് ജീവനക്കാര്‍ എന്നിവര്‍ ഔദ്യോഗിക തിരിച്ചറിയല്‍ കാര്‍ഡ് നിര്‍ബന്ധമായും ധരിക്കണം

shortlink

Related Articles

Post Your Comments

Related Articles


Back to top button