പത്തനംതിട്ട: പമ്പയിൽ മരിച്ച നിലയിൽ കണ്ടെത്തിയ മുളംപുഴ ശരത് ഭവനില്‍ ശിവദാസന്‍(60) പണ്ടുമുതൽക്കേ തികഞ്ഞ അയ്യപ്പഭക്തനായിരുന്നു. അയ്യപ്പന്റെ ജന്മഗേഹത്തിന് സമീപത്ത് താമസക്കാരനായ ശിവദാസൻ പരമ്പരാഗത തൊഴിലായ ഓട്ടുപാത്രക്കച്ചവടം വിട്ട് ലോട്ടറി വില്‍പ്പനയിലേക്ക് മാറിയത് പ്രായം നൽകിയ അവശതകൾ കൊണ്ടായിരുന്നു. സ്വന്തം മോപ്പെഡിലാണ് ലോട്ടറി കച്ചവടം നടത്തിയിരുന്നത്. ഇതേ മോപ്പെഡില്‍ തന്നെയാണ് എല്ലാ മാസപൂജയ്ക്കും ശബരിമല ദര്‍ശനത്തിനും ശിവദാസന്‍ പോയിരുന്നത്.
ശബരിമല യുവതി പ്രവേശന വിധി വന്നപ്പോള്‍ അതിനെതിരേ അഭിപ്രായം പ്രകടിപ്പിച്ചിരുന്നയാളാണ് ശിവദാസന്‍. ശബരിമലയുടെ പവിത്രത നശിപ്പിക്കുന്ന ആചാരം വേണോ എന്നൊരു ബോര്‍ഡ് ഡിടിപിയെടുത്ത് തന്റെ ലോട്ടറി വില്‍പ്പന വാഹനത്തിന്റെ മുന്നില്‍ പതിക്കുകയും ചെയ്തിരുന്നു. മഹാപ്രളയത്തിന് ശേഷം സ്വകാര്യ വാഹനങ്ങള്‍ക്ക് നിലയ്ക്കല്‍ വരെയാണ് പ്രവേശനം അനുവദിച്ചിരിക്കുന്നത്. ഇതു കാരണം നിലയ്ക്കലില്‍ മോപ്പെഡ് വച്ചിട്ടാണ് ശിവദാസന്‍ മല കയറിയത്.
18 ന് രാവിലെ 8.30 നാണ് വീട്ടില്‍ നിന്നും ഭര്‍ത്താവ് ദര്‍ശനത്തിന് പോയതെന്ന് ഭാര്യ സരസ്വതി പറഞ്ഞു. 19 ന് രാവിലെ 8.40 നാണ് അവസാനമായി വീട്ടിലേക്ക് വിളിച്ചത്. കണ്ണൂര്‍ പയ്യാവൂര്‍ സ്വദേശി രാജേഷ് എന്നയാളുടെ ഫോണില്‍ നിന്നായിരുന്നു ഇത്. രാജേഷിനെ ഇന്നലെ രാത്രി തന്നെ പൊലീസ് കണ്ടെത്തി. ശിവദാസന്‍ ശബരിമലയ്ക്ക് പോകുമ്പോള്‍ മൊബൈല്‍ഫോണ്‍ വീട്ടില്‍ വച്ചിട്ട് പോവുകയാണ് പതിവ്. സന്നിധാനത്ത് വച്ചാണ് രാജേഷിനെ ശിവദാസന്‍ പരിചയപ്പെട്ടത്. ദര്‍ശനം കഴിഞ്ഞ് ഇരുവരുമൊന്നിച്ചാണ് മലയിറങ്ങിയത്.
നീലിമലയില്‍ വച്ചാണ് തന്റെ കൈയില്‍ നിന്നും ശിവദാസന്‍ ഫോണ്‍ വാങ്ങി വീട്ടിലേക്ക് വിളിച്ചതെന്ന് രാജേഷ് പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. പമ്പയിലെത്തിയ ശേഷം ഇരുവരും വഴി പിരിഞ്ഞു.പിന്നീട് ഒരു വിവരവും ഇയാൾക്ക് അറിയില്ല. ളുടെ പരാതി. ആദ്യം പരാതി നല്‍കിയത് പമ്പ സ്റ്റേഷനിലാണ്. അവിടെ നിന്ന് നിര്‍ദ്ദേശിച്ചതനുസരിച്ച് പന്തളം സ്റ്റേഷനിലും പരാതി നല്‍കിയിരുന്നു. ശബരിമല ക്ഷേത്രത്തിലേക്കുള്ള വഴികളിലും ശിവദാസന്‍ ദര്‍ശനം നടത്താറുണ്ടായിരുന്നു. അച്ചന്‍കോവില്‍ ക്ഷേത്രത്തിലും ബന്ധുക്കള്‍ അന്വേഷിച്ചെങ്കിലും കണ്ടെത്തിയില്ല.
പ്ലാപ്പള്ളിക്ക് സമീപം കമ്പകത്തുംവളവില്‍ റോഡില്‍ നിന്ന് മുപ്പത് അടിയോളം താഴ്ചയില്‍ കമിഴ്ന്നു കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. ഇതിനോട് ചേര്‍ന്ന് ഇയാള്‍ സഞ്ചരിച്ചിരുന്ന മോപ്പെഡും കണ്ടെത്തി.ഇന്നലെ വൈകിട്ട് അഞ്ചുമണിയോടെ, ശബരിമല തീര്‍ത്ഥാടന മുന്നൊരുക്കങ്ങളുടെ ഭാഗമായി റോഡിലേക്കു പടര്‍ന്നു കയറിയ കാട്ടുവള്ളികള്‍ തെളിച്ച തൊഴിലാളികളാണ് മൃതദേഹം കണ്ടത്. ഇപ്പോള്‍ ഫോറന്‍സിക് പരിശോധന നടക്കുകയാണ്. തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളജില്‍ പോസ്റ്റുമോര്‍ട്ടം നടക്കും.
Post Your Comments